സാറ്റലൈറ്റ് ഇന്റർനെറ്റ് സർവീസുകൾ അടുത്ത വർഷത്തോടെ ഇന്ത്യയിലും തുടങ്ങും.ഡിഷും റൂട്ടറും ഉപയോഗിച്ച് സാറ്റലൈറ്റിൽ നിന്ന് നേരിട്ട് ഇന്റർനെറ്റ് ലഭ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് ഇന്ത്യയിൽ നിലവിൽ വരിക. ഇന്റർനെറ്റ് ലഭ്യതക്കായി ഇനി ഉപഭോക്താക്കൾ കഷ്ടപ്പെടേണ്ടി വരില്ല. ഡിഷും റൂട്ടറും വാങ്ങിനേരിട്ട് ഇന്റർനെറ്റ് കണക്ഷൻ നേടാമെന്നത് ഗ്രാമീണ മേഖലയിൽ വൻ മാറ്റമുണ്ടാക്കും.ഇന്റർനെറ്റ് ലഭ്യത ദുഷ്കരമായ കേരളത്തിലും ഈ സാറ്റലൈറ്റ് ഇന്റർനെറ്റ് വിപ്ലവകരമായ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും.
എലോൺ മാസ്കിന്റെ സ്റ്റാർലിങ്ക് എന്ന കമ്പനിയാണ് ഇന്ത്യയിൽ ഈ നവീൻ സാങ്കേതിക വിദ്യ കൊണ്ട് വരുന്നത്. സ്റ്റെർലിംഗിനെ നയിക്കുന്നത് പേയ്പാൽ മേധാവിയായായിരുന്ന സഞ്ജയ് ഭാർഗ്ഗവയാണ്. ഭാർഗ്ഗവ ഇന്ന് എലോൺ മാസ്കിന്റെ കമ്പനിയിൽ ചേർന്ന് കഴിഞ്ഞു. എയർടെൽ നേരത്തെ സാറ്റലൈറ്റ് ഇന്റർനെറ്റ് കൊണ്ട് വരുമെന്ന് പ്രഖ്യാപിച്ചിരുന്നു.കമ്പനിയുടെ വൺ വെബ് എന്ന കമ്പനി വഴിയാണ് സാറ്റലൈറ്റ് ഇന്റർനെറ്റ് കൊണ്ട് വരുന്നത്.
പരമ്പരാഗത ഇന്റർനെറ്റ് സേവനദാതാക്കൾക്ക് എത്തിപ്പെടാൻ കഴിയാതിരുന്ന മേഖലകളിൽ ഇതോടെ സേവനം ലഭ്യമാക്കാൻ സാധിക്കും.