മാർക്ക് ജിഹാദ് പരാമർശത്തിൽ ഒരു മാറ്റവും വരുത്തില്ലെന്ന് ഡൽഹി യൂണിവേഴ്സിറ്റി അധ്യാപകൻ രാകേഷ്കുമാർ പാണ്ഡെ വ്യക്തമാക്കി. പരാമർശം ഒരു മതത്തിനോ കേരളത്തിനോ എതിരായല്ല. ഒരു ആശയം പ്രചരിപ്പിക്കാനായി കോളേജ് അഡ്മിഷൻ നേടുന്നതിനെതിരാണെന്ന് രാകേഷ് കുമാർ പാണ്ഡെ യെസ് ന്യൂസിനോട് പറഞ്ഞു. ഡൽഹി യൂണിവേഴ്സിറ്റിയിൽ ഒരു പ്രത്യേക ആശയം മേധാവിത്തം നേടാനായി നടക്കുന്ന അഡ്മിഷൻ പ്രക്രിയയെയാണ് മാർക്ക് ജിഹാദ് കൊണ്ട് ഉദ്ദേശിച്ചതെന്ന് പാണ്ഡെ തുറന്നടിച്ചു.
പൊതുവെ കരിയറിസ്റ്റുകളായിരുന്ന ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളിൽ കയറി പറ്റി ഒരു പ്രത്യേക ആശയവും സംസ്കാരവും അടിച്ചേൽപ്പിക്കാൻ ശ്രമങ്ങൾ നടക്കയാണ്. ഇത് സമീപഭാവിയിൽ കലാലയങ്ങളിൽ വൻ അസ്വസ്ഥതകൾ സൃഷ്ടിക്കുമെന്ന് പാണ്ഡെ വിശദീകരിച്ചു.ഭാഷ നൗപുണ്യമോ പഠന മികവോ ഇല്ലാത്തവർ ഡൽഹിയിലെ ചില കലാലയങ്ങളിൽ മേധാവിത്തം നേടാൻ ശ്രമിയ്ക്കുകയാണ് . ഇവർ ഡൽഹിയിലെ വിദ്യാർഥികൾ പരിചയിച്ചിട്ടില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിയ്ക്കുകയൂം കാമ്പസിൽ ബഹളമുണ്ടക്കയും ചെയ്യുകയാണ്. ഡൽഹിയിലെ മൂന്നോളം കാലയങ്ങളിൽ മാർക്ക് ജിഹാദികൾ കേന്ദ്രീകരിച്ചിട്ടുണ്ട്.
സിറിയ, പലസ്തീൻ തുടങ്ങി ഡൽഹി യൂണിവേഴ്സിറ്റിയിലെ കുട്ടികൾ അത്രക്കൊന്നും ഗൗരവം പുലർത്താത്ത വിഷയങ്ങൾ ക്യാമ്പസിൽ പ്രചരിപ്പിക്കാനും ഉയർത്താനും ശ്രമിക്കയാണ്. ചില കോളേജുകളിൽ കേരളത്തിൽ നിന്നുള്ള പ്രത്യേക വിഭാഗത്തിൽ പെട്ടവർ ആസൂത്രിതമെന്നോണം അഡ്മിഷൻ നേടുന്നു. ഇതു ശ്രദ്ധയിൽ പെടുത്താനാണ് ഉദ്ദേശിച്ചത്. പഠനത്തിന് വരുന്നവരെ മനസ്സിലാക്കാം.എന്നാൽ ആശയ പ്രചരണത്തിന് എത്തുന്നവരെ ഉദ്ദേശിച്ചാണ് മാർക്ക് ജിഹാദ് എന്ന പദം ഉപയോഗിച്ചത്-പാണ്ഡെ തുറന്നു പറഞ്ഞു.
ഡൽഹി യൂണിവേഴ്സിറ്റിയിലെ അഡ്മിഷൻ കണക്കുകൾ പരിശോധിച്ചാൽ ചില സംശയങ്ങൾ ഉയരും.2016 ഇത് മൂന്നു പേര് അഡ്മിഷൻ നേടിയപ്പോൾ 2019 ഇത് അത് മുന്നൂറായി. 2020 ഇത് 600 ഉം ഈ വര്ഷം 10000 കവിയുകയും ചെയ്തത് സ്വാഭാവികമായി കരുതാൻ കഴിയില്ല.
അഞ്ഞൂറോളം വരുന്ന കുട്ടികൾ സിറിയ, പലസ്തീൻ എന്നൊക്കെ പറഞ്ഞു ക്യാമ്പസിൽ തടിച്ചു കൂടിയ ശേഷം നൊടിയിടയിൽ അയ്യായിരത്തോളം ആൾക്കൂട്ടത്തെ ഇവരെ പിന്തുണച്ച് കൂട്ടാൻ അവർക്ക് കഴിയുകയുമാണ്.ആരൊക്കെ എവിടെ നിന്ന് തടിച്ചു കൂടുന്നുവെന്ന് അറിയാൻ കഴിയുന്നില്ല . ഇതിൽ അസ്വഭാവികതയുണ്ട്. ഡൽഹി യൂണിവേഴ്സിറ്റി പിന്തുടർന്നു വന്ന ശൈലികൾ മാറ്റാനാണ് മാർക്ക് ജിഹാദികൾ ശ്രമിക്കുന്നത്. കരിയറിസ്റ്റുകളായ ഡൽഹി യൂണിവേഴ്സിറ്റിയിലെ കുട്ടികളെ ഇക്കൂട്ടർ വഴി തെറ്റിക്കുന്നു.രാകേഷ് കുമാർ പാണ്ഡെ പറഞ്ഞു.
കേരളത്തോടോ ഏതെങ്കിലും മതത്തോടോ ഒരു വെറുപ്പോ വിവേചനമോ ഇല്ല. ആസൂത്രിതമായി നടത്തുന്ന ആശയ പ്രചരണത്തിനായി നടക്കുന്ന അഡ്മിഷനെയാണ് എതിർക്കുന്നത്. ഡൽഹി യൂണിവേഴ്സിറ്റിയിലെ അധ്യാപകൻ തുറന്നു പറഞ്ഞു. തന്റെ പ്രസ്‌താവനയെ വിഭാഗീയതയായി കാണരുത്.പകരം സദുദ്ദേശത്തിൽ കാണണം.-അദ്ദേഹം അഭ്യർത്ഥിച്ചു.
കേരളത്തിലെ ഒരു വിഭാഗം വിദ്യാർഥികൾ ആസൂത്രിതമായി ഡൽഹി യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ നേടുന്നുവെന്ന് ഡി.യു അധ്യാപകൻ രാകേഷ്കുമാർ പാണ്ഡെയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. മുസ്‌ലിം സംഘടനകളും ഇടതു വിദ്യാർത്ഥി സംഘടനകളും വലിയ വിമർശനം നടത്തിയിട്ടും അധ്യാപകൻ നിലപാടിൽ ഉറച്ചു നിൽക്കയാണ്. ഡൽഹി യൂണിവേഴ്സിറ്റിയിൽ അഡ്മിഷന് പ്രവേശന പരീക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യം ഇതോടെ ശക്തമായി കഴിഞ്ഞു. പ്രവേശന പരീക്ഷ വരുന്നതോടെ മാർക്ക് ജിഹാദി വിഷയം താനെ ഒഴിയുമെന്നാണ് രാകേഷ്കുമാർ പാണ്ഡെയുടെ വാദം.
മാർക്ക് ജിഹാദ്; പാണ്ഡെ ഉദ്ദേശിച്ചത്
മാർക്ക് ജിഹാദ് എന്ന പദം കൊണ്ട് ഉദ്ദേശിച്ചത് ആശയങ്ങൾ പ്രചരിപ്പിക്കാനായി ആസൂത്രിതമായി നടക്കുന്ന അഡ്മിഷനെയാണ്. ഇത് ഒരു ഓപ്പറേഷൻ ടെക്‌നിക്കാണ് .മാർക്ക് ദുരുപയോഗം ചെയ്ത് ഒരു പ്രത്യേക ആശയം പ്രചരിപ്പിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനെയാണ് മാർക്ക് ജിഹാദ് എന്നത് കൊണ്ട് താൻ ഉദ്ദേശിച്ചതെന്നാണ് രാകേഷ്കുമാർ പാണ്ഡെ വിശദീകരിക്കുന്നത്. സദുദ്ദേശത്തിന് അഡ്മിഷൻ നേടുന്നതിന് എതിരല്ല.എന്നാൽ ആശയപ്രചരണത്തിനും മത പ്രചരണത്തിനും മാർക്കിനെ ദുരുപയോഗം ചെയ്താൽ അത് മാർക്ക് ജിഹാദാകും-പാണ്ഡെ പറയുന്നു.
കോവിഡ് പ്രതിസന്ധി മൂലം ക്യാമ്പസുകൾ ഇപ്പോൾ സജീവമല്ല.എന്നാൽ കോളേജുകൾ തുറന്നു കഴിഞ്ഞാൽ മാർക്ക് ജിഹാദുകാർക്ക് മേധാവിത്തം ലഭിക്കുന്ന ഹോസ്റ്റലുകൾ വരും.അതോടെ അസ്വസ്ഥതകൾ തുടങ്ങിയേക്കാമെന്ന് രാകേഷ്കുമാർ പാണ്ഡെ പറഞ്ഞു.ഇതൊന്നും ഒരു മതത്തിനോ കേരളത്തിനോ എതിരായല്ല...പകരം ക്യാമ്പസിന്റെ മൊത്തം താല്പര്യങ്ങൾ മുൻനിർത്തിയാണ്.-അദ്ദേഹം ആവർത്തിച്ചു.
എളമരം കരീം നേരത്തെ പറഞ്ഞു
സി.പി.എം എം.പി യായ എളമരം കരീം കേരളത്തിലെ തീവ്ര മുസ്‌ലിം സംഘടനകളുടെ ആശയ പ്രചരണ മാർഗ്ഗങ്ങളെ കുറിച്ച് നേരത്തെ പരസ്യമായി പ്രതികരിച്ചിരുന്നു. ജമാ അതെ ഇസ്ലാമി,ഉൾപ്പെടെയുള്ള തീവ്ര മുസ്‌ലിം സംഘടനകൾ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നുഴഞ്ഞു കയറാൻ നടത്തുന്ന നീക്കങ്ങളെയാണ് കരീം വിമർശിച്ചിരുന്നത്. സിജി പോലുള്ള സംഘടനകളുടെ മറവിലാണ് ജമാ അത്തെ ഇസ്ലാമി ഈ നീക്കം നടത്തുന്നതായി കരീം വെളിപ്പെടുത്തിയിരുന്നത്.