Sunday, September 08, 2024 09:22 AM
Yesnews Logo
Home Business

കേന്ദ്രത്തിന്റെ ദീപാവലി സമ്മാനം;പെട്രോൾ-ഡീസൽ നികുതി വെട്ടിക്കുറച്ചു ; വില കുത്തനെ കുറയും

Arnab Roy . Nov 03, 2021
fuel-price-cut-central-govt-cut-excise-duty-deepali-gift
Business

രാജ്യം മുഴുവൻ ദീപാവലി ആഘോഷങ്ങൾക്ക് ഒരുങ്ങവെ കേന്ദ്രം ദീപാവലി സമ്മനമായി പെട്രോൾ-ഡീസൽ നികുതി വെട്ടിച്ചുരുക്കി. ഇന്ധനവിലയുടെ എക്സൈസ് നികുതി നാളെ  മുതൽ കുറയ്ക്കാനാണ് കേന്ദ്രം തീരുമാനിച്ചിട്ടിട്ടുള്ളത്. നികുതി നിരക്ക് കുത്തനെ കുറച്ച സാഹചര്യത്തിൽ പെട്രോളിന് അഞ്ചു രൂപയും ഡീസലിന് പത്തു രൂപയും കുറയും. ഇന്ധന വില നികുതി  വീണ്ടും കുറയ്ക്കുമെന്ന സൂചനയുണ്ട്. നാളെ ദീപാവലി ആഘോഷിക്കാൻ തയ്യാറെടുക്കവേ ഈ തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു കഴിഞ്ഞു.

ഇന്ധന വില കുതിച്ചുയരുന്നത് നേരത്തെ വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു. ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 110 .04 രൂപയും ഡീസലിന് 98 .42 രൂപയുമാണ്  ഇന്നത്തെ വില. മുംബയിൽ പെട്രോളിന് 115 .85 രൂപയും ഡീസലിന് 106 .62 രൂപയുമാണ് വില. കേരളത്തിലും മിക്ക ജില്ലകളിലും നൂറിനും മുകളിലാണ് ഇന്ധന വില. 

Write a comment
News Category