മുസ്‌ലിം രാജ്യങ്ങളിൽ പ്രചാരമുള്ള ഹലാൽ ടൂറിസം കേരളത്തിലും പിടിമുറുക്കുന്നു. മുസ്‌ലിം മതാചാരങ്ങളും അനുഷ്ടാനങ്ങളും വിനോദ യാത്രക്കിടയിലും ഉറപ്പിക്കാൻ സഹായിക്കുന്ന വിധത്തിലുള്ളതാണ് ഹലാൽ ടൂർ പാക്കേജുകൾ. മുസ്‌ലിം മത ജീവിതത്തിനു അനുയോജ്യമായ വിധത്തിൽ വിനോദ സഞ്ചാര മേഖലയെയും ഒരുക്കിയെടുക്കുന്ന വിധത്തിലാണ് ഹലാൽ ടൂറിസം കേരളത്തിലും പിടി മുറുക്കിയിട്ടുള്ളത്.
കേരളത്തിലെ മൂന്നാർ, വയനാട്, ആലപ്പുഴ തേക്കടി ഉൾപ്പെടെയുള്ള ഒട്ടു മിക്ക വിനോദ് സഞ്ചാര മേഖലകളും ഹലാൽ ടൂറിസത്തിനു വളക്കൂറുള്ള മേഖലകളായി സാവകാശം വികസിപ്പിച്ചെടുക്കുകയായിരുന്നു. മുസ്‌ലിം സഞ്ചാരികൾക്ക് ഹലാൽ ടൂറിസം ഓഫർ ചെയ്യുന്ന ഹോട്ടലുകളും റിസോർട്ടുകളും കേരളത്തിൽ വർധിച്ചു വരികയാണ്. പുറമേക്ക് അറിയില്ലെങ്കിലും ഹലാൽ ടൂറിസ്റ്റുകളെ ലാക്കാക്കി പാക്കേജുകൾ മെനയുന്ന ഹോട്ടലുകൾ കേരളത്തിലും വര്ധിക്കയാണ്.
ക അബയോടു അഭിമുഖമായി പണി തീർത്ത മുറികൾ, നിസ്കാര പായകൾ, ഹലാൽ മാതൃകയിൽ പൂളുകളും കുളിക്കടവുകളും എന്ന് വേണ്ട മുസ്‌ലിം സഞ്ചാരികൾക്കു വേണ്ട എല്ലാ ഹലാൽ സൗകര്യങ്ങളും കേരളത്തിലെ ഹലാൽ റിസോർട്ടുകളും ഹോട്ടലുകളും ചെയ്തു കൊടുക്കാൻ ആരംഭിച്ചിട്ടുണ്ട്.
ശരിയാ നിയമ പ്രകാരമുള്ള ടൂർ പാക്കേജുകൾ ആവിഷ്കരിച്ചിട്ടുള്ള ഹലാൽ ടൂർ കമ്പനികളും ഹലാൽ മുറികൾ വാഗ്ദാനം ചെയ്യുന്ന ഹോട്ടലുകളിൽ മുറി ബുക്ക് ചെയ്യാൻ സഹായിക്കുന്ന സഞ്ചാര വെബ് സൈറ്റുകളും വരെ കേരളത്തിലും സജീവമായിട്ടുണ്ട്. ഹലാൽ ഭക്ഷണവും ഹലാൽ ഹോട്ടൽ മുറികളും വരെ ഓഫർ ചെയ്യുന്ന റിസോർട്ടുകൾ ദിനം പ്രതി വർധിച്ചു വരികയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഹലാൽ ടൂറിസ്റ്റുകളെ ആകർഷിക്കാനായി അറേബ്യാൻ ട്രാവൽ മാർട്ട് കേരളത്തിൽ സംഘടിക്കപ്പെട്ടിരുന്നു.
ഹലാൽ ടൂറിസം ഓഫർ ചെയ്യുന്ന ഹോട്ടലുകളും റിസോർട്ടുകളും പോർക്കോ മദ്യമോ വിളമ്പില്ല. സംഗീതമോ അമുസ്‌ലിം ജീവിത രീതികൾക്കോ പ്രാധാന്യം നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും.ഹലാൽ ടൂറിസം നിയമവിരുദ്ധമല്ലെങ്കിലും ഒരു മതേതര രാജ്യത്ത് സാവകാശം ഇത്തരത്തിലുള്ള സംബ്രദായങ്ങൾ ടൂറിസം മേഖലയിലും അസ്വസ്ഥതകൾ സൃഷ്ടിക്കുമെന്നുറപ്പാണ്.
മുസ്‌ലിം സഞ്ചാരികളുടെ എണ്ണം കൂടുന്നതോടെ ഹലാൽ മാതൃകയിലേക്ക് നീങ്ങാൻ ഹോട്ടൽ-റിസോർട്ട് ഉടമകൾ നിർബന്ധിതമായേക്കും. അതോടെ ഈ മേഖലയിൽ ഹലാൽ ആചാരങ്ങൾ പിന്തുടരുന്നവരെ ജോലിക്കു വെക്കേണ്ടി വരും. അത് മറ്റു മതസ്ഥരുടെ ജീവിത ഉപാധികൾ കുറക്കാനും വഴി തുറന്നേക്കാം. ഹോട്ടൽ-റിസോർട്ട് മേഖലകളിലെ ഇടനിലക്കാരും നടത്തിപ്പുമൊക്കെ ഇപ്പോൾ തന്നെ ഒരു വിഭാഗത്തിന്റെ കൈകളിലേക്ക് നീങ്ങുന്നുവെന്ന ആരോപണം ഹലാൽ ടൂറിസവുമായി കൂട്ടിവായിക്കണം എന്നാൽ ഇത് ഒരു ബിസിനസ്സ് മോഡലാണെന്ന വിശദീകരണമാണ് ഈ രംഗത്തുള്ളവർ നിരത്തുന്നത്.
ഇപ്പോൾ തന്നെ സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ പൂളുകളും കളിക്കളങ്ങളും ഒരുക്കാൻ ഹലാൽ ടൂറിസം കമ്പനികൾ നിര്ദേശിക്കുന്നുണ്ടെന്നാണ് അറിയുന്നത്.പോർക്ക് വിഭവങ്ങൾ ഒഴിവാക്കാൻ മധ്യ കേരളത്തിൽ ശ്രദ്ധാപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നതാണ്. ഹോട്ടലുകളും റിസോർട്ടുകളും ഒരു പ്രത്യേക മത വിഭാഗത്തിന്റെ താല്പര്യത്തിനൊത്തവണ്ണം ഒരുക്കിയെടുക്കുന്നത് ടൂറിസം മേഖലയിൽ കൂടുതൽ അസ്വസ്ഥകൾക്ക് കരണമാക്കിയേക്കാം..കൊച്ചി-തിരുവന്തപുരം മേഖലകളിൽ വർധിച്ചു വരുന്ന മലബാർ ഭക്ഷണ ശാലകളും ഹോട്ടലുകളും ഈ ജില്ലകളിൽ ഹലാൽ ടൂറിസത്തിന് ആവേശം പകരുന്നുണ്ട്.
വയനാട്ടിലും മൂന്നാറിലും ആലപ്പുഴയിലും ഹലാൽ കൊഴുക്കുന്നു
മുസ്‌ലിം രാജ്യങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഹലാൽ ടൂറിസത്തിനാണ് ഇപ്പോൾ കേരളത്തിൽ വൻ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്നത്. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മുസ്‌ലിം സഞ്ചാരികൾ വയനാട്ടിലേക്കും മൂന്നാറിലേക്കും ഒഴുകുന്നതിന്റെ പിന്നിൽ ഹലാൽ ടൂറിസം പ്രൊമോഷന്റെ ഭാഗമാണെന്നു ഈ രംഗത്തുള്ളവർ പറയുന്നുണ്ട്. വയനാട്ടിലെയും മൂന്നാറിലെയും മിക്ക റിസോർട്ടുകളിലും കഴിഞ്ഞ കാലത്തു കണ്ട അഭൂതപൂർവ്വമായ തിരക്ക് ഹലാൽ ടൂറിസത്തിന്റെ പ്രതിഫലനങ്ങളാണ്.
കോവിഡിന് ശേഷം മലബാർ ജില്ലകളിൽ നിന്ന് ഒഴുകിയെത്തിയ മുസ്‌ലിം സഞ്ചാരികളുടെ എണ്ണത്തിലുള്ള വർദ്ധനവ് റിസോർട്ട് ഉടമകളിൽ അത്ഭുതമുണ്ടാക്കിയിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ബഹു ഭൂരിപക്ഷവും ഈ മേഖലയിൽ നിന്നുള്ളവരാണ് ഒഴികിയിരുന്നത്.ഹലാൽ ടൂറിസം നിയമവിരുദ്ധമല്ലെങ്കിലും അത് സൃഷ്ടിച്ചേക്കാവുന്ന സാമൂഹിക വിഭജനങ്ങൾ കേരളത്തിൻെറ ആടിയുലയുന്ന സാമൂഹിക ജീവിതത്തെ വീണ്ടും അശാന്തമാക്കാനേ വഴി തുറക്കൂ. മുസ്‌ലിം രാജ്യങ്ങളിൽ ഒരു കാലത്തു ഒതുങ്ങി നിന്നിരുന്ന ഹലാൽ ടൂറിസത്തിന് ഇന്ത്യയിൽ തന്നെ ഏറ്റവും വേഗത്തിൽ വളർച്ച കാണിക്കുന്ന പ്രദേശമായി കേരളം മാറുകയാണ്.