ലോക വ്യോമയാന ഭൂപടത്തിൽ സ്വാധീനമുറപ്പിക്കാൻ തയ്യാറെടുത്ത് ടാറ്റ .ഇതിന്റെ ആദ്യപടിയായി എയർ ഏഷ്യയും എയർ ഇന്ത്യ എക്സ്‌പ്രസും ലയിപ്പിച്ച് ഒറ്റ കമ്പനിയാക്കും. ഗൾഫ് രാജ്യങ്ങളിലേക്ക് നിരവധി സർവീസുകളുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് എയർ ഏഷ്യയിൽ ലയിക്കുന്നതോടെ ലോകത്തെ വലിയ ബജറ്റ് എയർലൈൻസ് കമ്പനികളിൽ ഒന്നായി അത് മാറും.എപ്പോൾ ഗൾഫ്-യൂറോപ്യൻ വിമാന കമ്പനികൾ മേൽക്കൈ നേടിയിട്ടുള്ള വ്യോമയാന മേഖലയിൽ ടാറ്റയ്ക്കും സ്വാധീനമുണ്ടാകും.
രണ്ടാം ഘട്ടത്തിൽ വിസ്താർ-എയർ ഇന്ത്യയുമായുള്ള ലയനം നടന്നേക്കും. ഏറു വിമാന സർവീസുകൾക്കും അവരവരുടെ സ്വാധീന മേഖലകൾ ഉണ്ട്. ഫുൾ സർവീസ് വിമാന കമ്പനിയായ വിസ്താരവും എയർ ഇന്ത്യയും ഒന്നാകുന്നതോടെ ഇന്ത്യയിലെ വ്യാമയാന മേഖലയുടെ സിംഹഭാഗവും ടാറ്റയ്ക്ക് സ്വന്തമാകും. . .ഇപ്പോൾ ഇൻഡിഗോ സ്വതമാക്കിയിട്ടുള്ള സ്ഥാനം ടാറ്റയ്ക്ക് ലഭിച്ചേക്കും.
`
വിസ്താരയിൽ ടാറ്റയ്ക്ക് 51 ശതമാനം ഓഹരികളാണുള്ളറ്റിഹ്.ബാക്കി സിംഗപ്പൂർ എയർലൈന്റെ പക്കലാണ് ഉള്ളത്. എല്ലാ വിമാനകമ്പനികളെയും ഒരു കമ്പനിയുടെ കീഴിലാക്കാനുള്ള നീക്കമാണ് തകൃതിയായി നടക്കയാണ്.