സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ചു കൊണ്ട് വരുന്ന സിൽവർ ലൈൻ അതിവേഗ റയിൽവേ പാത ഒട്ടും പ്രയോഗികമല്ലെന്ന വെളിപ്പെടുത്തലുമായി മെട്രോമാൻ ഇ ശ്രീധരൻ രംഗത്തു വന്നു. സാങ്കേതികമായും സാമ്പത്തികമായും പാത പ്രയോഗികമെല്ലെന്ന് മെട്രോമാൻ വെളിപ്പടുത്തിയിരിക്കയാണ്. റയിൽവേ പാതക്കായി നടന്നു കൊണ്ടിരിക്കുന്ന സ്ഥലം ഏറ്റെടുക്കൽ തന്നെ ശാസ്ത്രീയമല്ല. എടുക്കുന്ന സ്ഥലം പോലും വെറുതെ ആയേക്കും. ഇന്നത്തെ സാഹചര്യത്തിൽ നടപ്പാക്കാൻ ഒട്ടും സാധ്യതയില്ലാത്ത റയിൽവേപാത ആയി സിൽവർ ലൈൻ മാറുകയാണ്. കേന്ദ്ര റെയിൽ ഗതാഗത വകുപ്പിന്റെ അനുമതി ലഭിക്കാൻ സാധിക്കില്ലെന്ന് എന്ന സൂചനയാണ് മെട്രോനറെ വാക്കുകളിൽ നിന്ന് ലഭിക്കുന്നത്.
ലൊക്കേഷൻ സർവേ പോലും നടത്താതെ ഗൂഗിൾ മാപ്പിന്റെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് സ്ഥലം ഇട്ടുടുക്കൽ നടക്കുന്നത്. തയ്യാറാക്കിയ ഡി.പി.ആർ പോലും ഉടായിപ്പാണെന്ന് സൂചനയാണ് ഇ ശ്രീധരൻ നൽകുന്നത്.
കേരളത്തിന് ഒട്ടും പ്രായോഗികമല്ലാത്ത സിൽവർ പാത കനത്ത സാമ്പത്തിക ബാധ്യത വരുത്തി വെക്കും.ശാസ്ത്രീയ പഠനങ്ങളില്ലതെയാണ് പദ്ധതി മുന്നോട്ടു കൊണ്ട് പോകുന്നത്.. പദ്ധതിക്ക് 64,000 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളതെങ്കിലും പണി കഴിയുമ്പോൾ 1.1 ലക്ഷം കോടി രൂപയെങ്കിലുമാകും. പാതയുടെ ഇരുവശവും ചൈനയിലെ വൻ മതിൽ പോലെ നിർമാണം വരുന്നതോടെ കേരളം വിഭജിക്കപ്പെടും. 5 വർഷം കൊണ്ടു പണി തീരില്ലെന്നും അത്തരത്തിലുള്ള വാദഗതി ശുദ്ധ അസംബന്ധമാണെന്നും ശ്രീധരൻ വെളിപ്പെടുത്തി. പദ്ധതി നടത്താൻ ചുമതലയുള്ള സംസ്ഥാന സർക്കാർ സ്ഥാപനം ഒരു പദ്ധതിയും സമയത്ത് പൂർത്തീകരിച്ചിട്ടല്ലാത്തവരാണ്. സിൽവർ ലൈൻ കേരളത്തിലെ പൊതു സമൂഹത്തെ ദുരിതത്തിലാക്കാൻ കാരണമാകുമെന്ന സൂചനയും ശ്രീധരൻ നൽകുന്നു.
പാതയുടെ അലൈൻമെന്റ് ശരിയല്ല. തിരൂർ മുതൽ കാസർകോട് വരെ റെയിൽപാതയ്ക്ക് സമാന്തരമായി വേഗപാത നിർമിക്കുന്നത് ഭാവിയിൽ റെയിൽപാത വികസനത്തെ ബാധിക്കുമെന്നതിനാൽ റെയിൽവേ എതിർക്കുകയാണ്. 140 കിലോമീറ്റർ പാത കടന്നുപോകുന്നത് നെൽവയലുകളിലൂടെയാണ്. ഇതു വേഗപാതയ്ക്ക് അനുയോജ്യമല്ല. നിലവിലെ പാതയിൽ നിന്നുമാറി ഭൂമിക്കടിയിലൂടെയോ തൂണുകളിലോ ആണ് വേഗപാത നിർമിക്കേണ്ടത്. ലോകത്തെവിടെയും വേഗപാതകൾ തറനിരപ്പിൽ നിർമിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
നെൽവയലുകളിലൂടെ അതി വേഗ പാത നിർമ്മിക്കുന്ന ലോകത്തെ ആദ്യത്തെ സ്ഥലമായി കേരളം മാറും-ശ്രീധരൻ കുറ്റപ്പെടുത്തി.. സുരക്ഷ വിഷയങ്ങൾ സൃഷ്ടിക്കാനേ ഇത് സഹായിക്കൂ .ഇതുവരെ നേരിട്ടുള്ള ലൊക്കേഷൻ സർവേ നടത്തിയിട്ടില്ല. ഗൂഗിൾ മാപ്പും ലിഡാർ സർവേയും ഉപയോഗിച്ച് അലൈൻമെന്റ് തയാറാക്കുന്നത് അംഗീകരിക്കാനാകില്ല. നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് രൂപരേഖ തയാറാക്കിയത്. 20,000 കുടുംബങ്ങളെയെങ്കിലും കുടിയൊഴിപ്പിക്കേണ്ടി വരും. 2025ൽ നിർമാണം പൂർത്തിയാക്കുമെന്ന വാഗ്ദാനം ഏജൻസിയുടെ അറിവില്ലായ്മയുടെ തെളിവാണ്. നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഏജൻസിയായ ഡിഎംആർസിക്കു പോലും 8 മുതൽ 10 വർഷം വരെ വേണ്ടിവരും. പദ്ധതി പ്രഖ്യാപിച്ചിട്ട് 5 വർഷമായിട്ടും ഒരു മേൽപാലം പോലും നിർമിക്കാനായിട്ടില്ല.
സാമ്പത്തിക പ്രതിസന്ധിയിലുള്ള സംസ്ഥാനം 1.10 ലക്ഷം കോടി രൂപ എങ്ങനെ കണ്ടെത്തും? ഭൂമി കൈമാറാൻ കേരളത്തിന് കഴിയാത്തതിനാലാണ് ഇവിടെ പാത ഇരട്ടിപ്പിക്കൽ സാവധാനത്തിലാകാൻ കാരണം. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്ക് അനുമതി നൽകിയിരുന്നെങ്കിൽ ഇപ്പോൾ ട്രെയിൻ സർവീസ് തുടങ്ങാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിൽവർ ലൈൻ റിയൽ എസ്റ്റേറ്റ് കച്ചവടത്തിനായി ?
സിൽവർ ലൈൻ പാതക്ക് കേന്ദ്രം പണം മുടക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സമീപനത്തോടെ ലോകത്തെ വായ്പ ഏജൻസികളുടെ സഹായം ലഭിക്കില്ലെന്ന് ഇതോടെ ഉറപ്പായിട്ടുണ്ട്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലതെ സിൽവർ ലൈൻ സ്ഥലം ഏറ്റെടുക്കൽ നടത്തുന്നത് റിയൽ എസ്റ്റേറ്റ് കച്ചടത്തിനാണെന്ന് ആരോപണം ഇതിനകം ഉയർന്നിട്ടുണ്ട്.ഭീമൻ പദ്ധതികൾ നടപ്പാക്കുമ്പോൾ പാലിക്കേണ്ട ഒരു മുന്നൊരുക്കങ്ങളും ഇതുവരെ നടന്നിട്ടില്ല. വിദഗ്മായ പഠനം പോലും നടക്കാതെ സ്ഥലം ഏറ്റെടുക്കൽ നടക്കുകയാണ് . പദ്ധതി പൂർത്തിയാക്കാൻ പറ്റില്ലെന്ന് സൂചന വിദഗ്ദർ നൽകിയതോടെ സിൽവർ ലൈൻ വിവാദങ്ങളും എതിർപ്പും രൂക്ഷമായേക്കും. . ഒടുവിൽ റിയൽ എസ്റ്റേറ്റ് കച്ചവടത്തിനായുള്ള ഉപാധിയായി സിൽവർ മാറുമെന്ന് മുന്നറിയിപ്പുകൾ ഉയരുകയാണ്.