Thursday, April 10, 2025 11:50 PM
Yesnews Logo
Home Entertainment

സിനിമാക്കാർക്ക് ചുറ്റും ഇ.ഡി റഡാർ; ഉണ്ണി മുകുന്ദന്റെ വസതിയിലും ഇ.ഡി എത്തി

Alamelu C . Jan 04, 2022
ed-raid-unni-mukundan-actor
Entertainment

കേരളത്തിലെ സിനിമാക്കാർക്ക് മേൽ ഇ.ഡി നിരീക്ഷണം ശക്തമാക്കി. കള്ളപ്പണം വെളുപ്പിക്കുന്നത് ഉൾപ്പെടെയുള്ള ആരോപണം ശതമായി നില നിൽക്കുന്ന സാഹചര്യത്തിലാണ് ഇ.ഡി നിരീക്ഷണം ശക്തമാക്കിയത്. ഇന്ന് നടന്‍ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ റെയ്ഡ് നടത്തി. . താരത്തിന്റെ പുതിയ ചിത്രം പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് റെയ്ഡ്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചത്.

 നേരത്തെ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു.   നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരോട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചയ്തത്. സിനിമാ രംഗത്തുള്ളവരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍, അവരുടെ ബന്ധങ്ങള്‍ എന്നിവ സംബന്ധിച്ചാണ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. 

Write a comment
News Category