Friday, April 11, 2025 12:41 AM
Yesnews Logo
Home News

തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേക്ക് പുതിയ ദേശീയ പാത

News Desk . Jan 05, 2022
tvm-ankamali-new-national-highway
News

കേരളത്തിലെ മലയോര പ്രദേശങ്ങളുടെ വികസനം കുതിച്ചുയരാൻ സഹായിക്കുന്ന പുതിയ ദേശീയ പാതക്ക് കേന്ദ്ര സർക്കാർ അനുമതി. തിരുവന്തപുരത്തു നിന്ന് അങ്കമാലിയിലേക്കാണ് പുതിയ പാത വരുന്നത്. നാലുവാരി പാത യാഥാർഥ്യമാകുന്നതോടെ മധ്യ കേരളത്തിലെ മലയോര മേഖലകളിൽ വികസന കുതിപ്പാകും. 
 
  കേന്ദ്ര സർക്കാരിന്‍റെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ ദേശീയ പാത വരുന്നത്. നിലവിലുള്ള എം.സി റോഡിന് സമാന്തരമായിട്ടാണ് പുതിയ പാത. നാലുവരി ദേശീയപാതയുടെ വീതി 45 മീറ്ററും നീളം 227.5 കിലോമീറ്ററും ആയിരിക്കും. ഇതിനുള്ള പ്രാഥമിക സർവേ തുടങ്ങി കഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ആറു ജില്ലകളിലൂടെയാണ് പുതിയ ദേശീയപാത കടന്നുപോകുന്നത്. ജനവാസം കുറഞ്ഞതും റബർ തോട്ടങ്ങളും വയലുകളും ഉൾപ്പെടുന്ന പ്രദേശത്തുകൂടിയാണ് പാത കടന്നുപോകുന്നത്.

പുതിയ ദേശീയ പാത കടന്നു പോകുന്നത് 

തിരുവനന്തപുരം-ചെങ്കോട്ട പാതയുടെ തുടക്കത്തിൽനിന്നാണ് പുതിയ പാതയുടെ ആരംഭം. നെടുമങ്ങാട്, വിതുര, പാലോട്, മടത്തറ, കുളത്തൂപ്പുഴ, പുനലൂർ, പത്തനാപുരം, കോന്നി, കുമ്പളാംപൊയ്ക, കാഞ്ഞിരപ്പള്ളി, തിടനാട്, പ്രവിത്താനം, തൊടുപുഴ, മലയാറ്റൂർ എന്നീ സ്ഥലങ്ങളിലൂടെയാണ് പാത അങ്കമാലിയിൽ എത്തുന്നത്. അങ്കമാലിയിലെ പുതിയ കൊച്ചി ബൈപ്പാസിലാണ് പാത അവസാനിക്കുന്നത്.

പുതിയ പാതയുടെ പ്രാഥമിക സർവേ നടത്താൻ ഭോപ്പാലിലെ ഹൈവേ എഞ്ചിനിയറിങ് കൺസൾട്ടൻസി എന്ന സ്ഥാപനത്തെ നിയോഗിച്ചിരിക്കുന്നത്. സർവേ ആരംഭിച്ചത് തിടനാട്ടിലാണ്. പുനലൂർ, പത്തനംതിട്ട, എരുമേലി, കാഞ്ഞിരപ്പള്ളി, തൊടുപുഴ പട്ടണങ്ങൾ ഒഴിവാക്കിയാണ് പാതയുടെ അലൈൻമെന്‍റ്. ശബരിമല, എരുമേലി, ഭരണങ്ങാനം എന്നിവിടങ്ങളിൽ എത്തുന്ന തീർഥാടകർക്ക് പ്രയോജനപ്പെടുന്ന വിധമാണ് പുതിയ പാത വരുന്നത്. കൂടാതെ, മലയോര മേഖലകളിലെ ടൂറിസം വികസനത്തിനും പാത സഹായകരമാകും.

Write a comment
News Category