കേരളത്തിന്റെ സാമൂഹിക ജീവിതത്തിലെ ജീർണതകൾ വെളിപ്പെടുത്തുന്ന ഒരു കേസ്സു കൂടി. രാജ്യത്തു തന്നെ കേട്ട്കേൾവി ഇല്ലാത്ത അത്രയും നാണം കേട്ട കേസാണ് ഇപ്പോൾ പുറത്തായിട്ടുള്ളത്. ലൈംഗീക ആവശ്യങ്ങൾക്കായി പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘം പിടിയിലായതാണ് പുതിയ കേസ്.. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി തന്റെ ഭർത്താവ് തന്നെ പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കടക്കം നിർബന്ധിക്കുന്നതായി ചൂണ്ടിക്കാട്ടി നൽകിയ പരാതിയെ തുടർന്നായിരുന്നു പോലീസ് നടപടി. തുടർന്ന് കറുകച്ചാലില്‍നിന്നുമായിരുന്നു സംഘത്തിലെ ആറ് പേരെ പോലീസ് പിടികൂടിയത്. കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് പോലീസ്.
കേസിൽ അറസ്റ്റിലായവർ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണെന്നും ഫേസ്ബുക്ക് മെസഞ്ചര്‍ , ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനമെന്നും. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു.
കപ്പിൾ മീറ്റ് കേരള എന്ന പേരിലുള്ള ഗ്രൂപ്പ് വഴിയായിരുന്നു സംസ്ഥാനത്ത് സംഘം പ്രവർത്തിച്ചിരുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഈ ഗ്രൂപ്പുകളിൽ അംഗങ്ങൾ. വലിയ തോതിലാണ് ഇത്തരം ഗ്രൂപ്പുകൾ വഴി പങ്കാളികളെ കൈമാറിയിരുന്നത്. വലിയ തോതിലുള്ള പണമിടപാടുകളും ഇതിനോടൊപ്പം നടന്നിരുന്നതായും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.സംഘത്തിന്റെ പ്രവർത്തന രീതികളെ കുറിച്ചും പോലീസ് റിപ്പോർട്ടിൽ പറയുന്നു. ആദ്യം രണ്ട് വീതം ദമ്പതികൾ പരസ്പരം കാണും. പിന്നീട് ഇടയ്ക്കിടെയുള്ള കൂടിക്കാഴ്ചകളിലൂടെ സൗഹൃദം പുതുക്കും. പിന്നീട് പല സ്ഥലങ്ങളിൽ വെച്ച് പങ്കാളികളെ കൈമാറി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് രീതി. ഒരേസമയം നാല് പേരുമായി ബന്ധപ്പെടാൻ സ്ത്രീകളോട് ആവശ്യപ്പെടുന്ന രീതിയിലും പ്രവർത്തനങ്ങളുണ്ടെന്നും പോലീസ് പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലെ ഈ ഗ്രൂപ്പുകളിൽ അവിവാഹിതരായ വ്യക്തികളുമുണ്ട്. ഇവരിൽ നിന്നും പണം ഈടാക്കിയതിന് ശേഷമാണ് സ്ത്രീകളെ കൈമാറിയിരുന്നതെന്നും ഇവരുടെ പ്രവർത്തനം പരസ്യമായിട്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.ഡോക്ടർമാർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിങ്ങനെ ഉയർന്ന ഉദ്യോഗങ്ങൾ ചെയ്യുന്ന നിരവധി പേർ ഗ്രൂപ്പുകളിൽ അംഗങ്ങളാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്നും. സംസ്ഥാനത്തൊട്ടാകെ ഇവർക്ക് കണ്ണികളുണ്ടെന്നും ഇവർക്ക് പിന്നിൽ വമ്പൻ റാക്കറ്റാണ് പ്രവർത്തിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിന്റെ വ്യാപ്തി വലിയ തോതിലായതിനാൽ വിശദമായ അന്വേഷണം നടത്തേണ്ടി വരുമെന്ന നിലപാടിലാണ് പോലീസ്.