തീവ്ര മുസ്‌ലിം സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ ദൃശ്യ മാധ്യമ സംരംഭമായ മീഡിയ വണ്ണിന് കേന്ദ്ര സർക്കാർ ടെലികാസ്റ്റിംഗ് മാനദണ്ഡങ്ങൾ പാലിക്കാൻ കഴിഞ്ഞില്ല. കേന്ദ്ര വാർത്ത വിതരണ വകുപ്പ് മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് ലൈസൻസ് ലഭിക്കാനോ പുതുക്കാനോ ചാനൽ കമ്പനിയുടെ ഡയറക്ടർമാരെക്കുറിച്ചും കമ്പനിയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും വിശദമായ അന്വേഷണം നടന്ന അനുകൂല റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്. . മീഡിയ വണ്ണിനെ സംബന്ധിച്ച ഇവയൊന്നും അനുകൂലമായിട്ടില്ല.
ഡയറക്ടറാമാരുടെ സാമ്പത്തിക സ്രോതസ്സ്, ബന്ധങ്ങൾ ഒപ്പം ഭീകര സംഘടനകളുമായി ബന്ധമുണ്ടോ, രാജ്യ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നുണ്ടോ , രാജ്യ വിരുദ്ധ ശക്തികളുമായി ബന്ധമുണ്ടോ എന്നൊക്കെ വിശദമായ അന്വേഷണമാണ് നടക്കുക . കേന്ദ്ര ഏജന്സികള്ക്ക്ഒപ്പം റോയും ഇന്റർപോളും ഉൾപ്പെടയുള്ള അന്താരഷ്ട്ര ഏജൻസികളുടെയും അന്വേഷണ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് ചാനലുകൾക്ക് പ്രവർത്തന അനുമതി ലഭിക്കു.ക . സംസ്ഥാന പോലീസിന്റെയും അന്വേഷണ റിപ്പോർട്ടും കേന്ദ്രം പരിഗണിക്കും...
ഇതിനു പുറമേയാണ് ചാനൽ കമ്പനിയെ കുറിച്ചുള്ള അന്വേഷണങ്ങൾ .ചാനൽ കമ്പനിയുടെ ഓഹരി നിക്ഷേപങ്ങൾ , കമ്പനിയിലേക്ക് വന്ന പണം, വിദേശത്തു നിന്ന് പണം എത്തിയത്, ചാനലിന്റെ പേരിൽ തുടങ്ങിയിട്ടുള്ള ഉപ കമ്പനികൾ , വിദേശത്തു നടന്നിട്ടുള്ള പണപ്പിരിവ്, എന്നൊക്കെ അന്വേഷണ വിധേയമാണ്.
മീഡിയ വണ്ണുമായി ബന്ധപ്പെട്ട ഒട്ടേറെ ദുരൂഹമായ കണ്ടെത്തലുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ചിരുന്നു എന്നാണ് അറിയുന്നത്. ഖത്തർ ഉൾപ്പെടയുള്ള രാജ്യങ്ങളിൽ പള്ളികൾ കേന്ദീകരിച്ച് നടന്ന പണ പിരിവും കോവിഡ് സമയത്തെ കോടികളുടെ പിരിവും നടന്നതായി മന്ത്രാലയം കണ്ടെത്തി എന്നറിയുന്നു. റിസർവ് ബാങ്കിന്റെ ചട്ടങ്ങൾ ലംഘിക്കപ്പെട്ടുവെന്ന പരാതി നേരത്തെ മന്ത്രാലയത്തിന് മുന്നിലുണ്ടായിരുന്നു. ഉപ കമ്പനികളുടെ പ്രവർത്തനത്തിലും ദുരൂഹതകൾ നില നിൽക്കെയാണ്. വിശദമായ അന്വേഷണത്തിന് ശേഷമാണ് സുരക്ഷ ക്ലിയറൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്കാൻ വിസമ്മതിച്ചത്.
ജമാ അത്തെ ഇസ്ലാമിയുടെ മാധ്യമ അജണ്ട നടപ്പാക്കുന്ന ചാനൽ ; മന്ത്രാലയം നടപടികൾ പൂർത്തിയാക്കിയത് വിശദമായ അന്വേഷണത്തിന് ശേഷം ; രേഖകൾ പുറത്ത്
തീവ്ര മുസ്‌ലിം സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ മാധ്യമ അജണ്ട നടപ്പാക്കാനാണ് മീഡിയ വൺ പ്രവർത്തനം തുടങ്ങുന്നത്. അമുസ്ലീങ്ങളായ മാധ്യമ പ്രവർത്തകരെയും മറ്റും മുൻ നിരയിൽ നിറുത്തി സ്വീകാര്യത നേടിയ ശേഷം പതുക്കെ ജമാ അത്തെ ആശയങ്ങൾ നടപ്പാക്കലായിരുന്നുമീഡിയ വൺ ചെയ്തു കൊണ്ടിരുന്നത്- പരാതിയിൽ പറയുന്നു. രാജ്യ വിരുദ്ധ സമീപനങ്ങൾ കൊണ്ട് കുപ്രസിദ്ധിയാര്ജിച്ച ചാനൽ കോടികൾ വാരിയെറിഞ്ഞു നില നിൽക്കുകയായിരുന്നു. ആസ്തിയുടെ കാര്യത്തിൽ കോർപ്പറേറ്റ് കമ്പനികൾക്കൊപ്പം എത്തിയ ചാനലിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷണത്തിലാണ്.
ജമാ അത്തെ ഇസ്ലാമിയുടെ വിഷൻ 2025 പരിപാടിയുടെ ഭാഗമായി പോലും മീഡിയ വണ്ണിലേക്ക് പണം ഒഴുകിയെത്തിയെന്ന് പരാതി വ്യാപകമായിരുന്നു. ചാനൽ ജമാ അത്തെ ഇസ്ലാമിക്ക് ആവരണമായിരുന്നു. രാഷ്ട്രീയ രംഗത്തും സാമുദായിക രംഗത്തും വില പേശലിനുള്ള നല്ല ആവരണം.
യു.പി എ സർക്കാരിന്റെ കാലത്തു കനത്ത രാഷ്ട്രീയ സമ്മർദ്ദം ചെലുത്തിയാണ് ചാനൽ ലൈസൻസ് വാങ്ങിയെടുത്തത് . എ,കെ ആന്റണിയും വയലാർ രവിയും മുല്ലപ്പള്ളി രാമചന്ദ്രനും ഒക്കെ സമീപിച്ച് ജമാ അത്തെ ഇസ്ലാമി നേതാക്കൾ ചാനൽ ലൈസൻസ് നേടാനുള്ള അനുകൂല അന്തരീക്ഷം സൃഷ്ടിച്ചു. ഗൾഫാർ മുഹമ്മദലി എന്ന ജമാ അത്തെ ഇസ്ലാമി അനുഭാവിയായ വ്യവസായിയെ മുൻ നിർത്തിയായിരുന്നു ഡൽഹിയിൽ ചരട് വലികൾ നടന്നത്.
30 /9 / 2011 ഇൽ ലഭിച്ച ലൈസൻസ് കാലാവധി 2021 സെപ്റ്റംബർ 29 നു അവസാനിച്ചു. സാധാരണ പത്തു വർഷത്തേക്ക് മാത്രമാണ് ചാനലുകൾക്ക് ലൈസൻസ് ലഭിക്കാര്. പിന്നീട് പുതിയ ലൈസൻസ് ലഭിക്കാനുള്ള മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു വേണം ലൈസൻസ് പുതുക്കേണ്ടത്. വാർത്ത ചാനലുകൾക്കാവശ്യമായ നെറ്റ് വർത്ത് , ഡയറക്ടർമാരുടെ സുരക്ഷ ക്ലിയറൻസ്, കമ്പനിയുടെ സുരക്ഷ ക്ലിയറൻസ് എന്നീ കടമ്പകൾ കടക്കേണ്ടതുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന പരിശോധനയിൽ മീഡിയ വൺ എന്ന ജമാ അത്തെ ഇസ്ലാമി ചാനൽ ചാനൽ ലോകത്തു നിന്ന് പുറത്തായിരിക്കയാണ്. ഹൈകോടതിയുടെ രണ്ടു ദിവസത്തെ സ്റ്റേ ലഭിച്ചതിനെ തുടർന്ന് സർവ്വീസ് പ്രൊവൈഡർമാർ ചാനൽ തൽക്കാലത്തേക്ക് പുനസ്ഥാപിച്ചിട്ടുണ്ട്.എന്നാൽ ബുധനാഴ്ക്കു ശേഷം മീഡിയ വണ്ണിന്റെ ആയുസ്സൊടുങ്ങിയാലും അത്ഭുതപ്പെടേണ്ടതില്ല.. . സുരക്ഷ കടമ്പ കടക്കാത്ത ചാനലിന് എങ്ങനെയാണ് ലൈസൻസ് ലഭിക്കുക എന്നത് വലിയ ചോദ്യമാണ്.ആഭ്യന്തര മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ എടുത്തു കളയുക അസാധ്യമാണ്. അതായത് താൽക്കാലിക ശ്വാസം മാത്രമാണ് മീഡിയ വണ്ണിന് ലഭിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു.
ചാനൽ അടച്ചു പൂട്ടാനുള്ള കേന്ദ്ര നിർദേശം മാനദണ്ഡങ്ങൾ പാലിച്ച് , മീഡിയ വൺ വിയർക്കും
ലൈസൻസ് കാലാവധി പൂർത്തിയതിനെ തുടർന്ന് ചാനൽ ഉടമസ്ഥരായ മാധ്യമം ബ്രോഡ്‌കാസ്റ്റിംഗ് ലിമിറ്റഡ് എന്ന സ്ഥാപനം ലൈസൻസ് പുതുക്കാനായി 2021 മെയ് മൂന്നിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
അപേക്ഷയിൽ മീഡിയ വൺ ചാനലിന് ലൈസൻസ് പുതുക്കാനുള്ള അവസരം കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം നൽകിയതാണ്. രാജ്യത്തെ എല്ലാ ചാനലുകളും പൂർത്തിയാക്കേണ്ട നടപടിക്രമങ്ങളും നിബന്ധനകളും മീഡിയ വൺ എന്ന ജമാത്തെ ഇസ്ലാമി ചാനലിനും പാലിക്കേണ്ടിയിരുന്നുള്ളൂ. സുരക്ഷ ക്ലിയറൻസ് ലഭിക്കാത്ത ഒരു ചാനലിലും ലൈസൻസ് നൽകില്ലെന്ന് ടെലിവിഷൻ ചാനലുകളുടെ അപ്പ് ലിങ്കിംഗ് പോളിസി ഗൈഡ്‌ലൈൻസുകളിൽ ഉള്ളതാണ്. അപ്പ് ലിങ്കിംഗ് ലൈസൻസ് ഗൈഡ്‌ലൈൻ 9 ( 2 ) ഡൌൺ ലിങ്കിംഗ് ലൈസൻസ് ഗൈഡ്‌ലൈൻ 8 ( 3 പ്രകാരം സുരക്ഷാ ക്ലിയറൻസ് ലഭിച്ചില്ലെങ്കിൽ ചാനൽ ലൈസൻസ് ലഭിക്കില്ലെന്നാണ് . കോടതി മുറികളിൽ മീഡിയ വണ്ണിന് തിരിച്ചടി ലഭിച്ചേക്കാവുന്നതും ഇവിടെയാണ്.,ഒരു കോടതിയും നിലവിലെ സുരക്ഷാ നിയമങ്ങളെ മറികടക്കാൻ സാധ്യത കുറവാണ്. മിനിമം യോഗ്യത ഇല്ലാത്ത സ്ഥാപനങ്ങൾക്ക് ലൈസൻസ് നല്കാൻ വിധിക്കുക എളുപ്പമല്ല. സുരക്ഷ വിഷയങ്ങളിൽ സാധാരണ കോടതികൾ ഇടപെടാറില്ല.
മീഡിയ വൺ അപേക്ഷ വാർത്ത വിതരണ വകുപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിക്കായി അയച്ചു കൊടുത്തിരുന്നു. എന്നാൽ മന്ത്രാലയം സുരക്ഷ ക്ലിയറൻസ് തള്ളിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയ നടപടിയെ തുടർന്ന് 2022 ജനുവരി അഞ്ചിന് കേന്ദ്രം ഷോകേസ് നൽകി. ജനുവരി 19 നു ഈ കത്തിന് മീഡിയ വൺ ഉടമകൾ മറുപടി നൽകി. സുരക്ഷ ക്ലിയറൻസ് ലഭിക്കാത്തതിനുള്ള കാരണം അറിയില്ലെന്നാണ് അവർ നൽകിയ മറുപടിയിൽ ഉണ്ടായിരുന്നത്.
തുടർന്നാണ് ഇന്ന്ചാനൽ പ്രവർത്തിക്കാൻ അനുവദിക്കേണ്ടതില്ലെന്ന് മന്ത്രാലയം തീരുമാനിച്ചത്. മന്ത്രാലയം ലൈസൻ ഉള്ള ചാനലുകളുടെ പട്ടികയിൽ നിന്ന് മീഡിയ വണ്ണിന്റെ പേര് ഒഴിവാക്കുകയും ചാനൽ സിഗ്നൽ കൊടുക്കരുതെന്ന് സർവീസ് പ്രൊവൈഡർമാർക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
ചാനൽ ഹർജിയെ തുടർന്ന് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് രണ്ടു ദിവസത്തേയ്ക്ക് കേന്ദ്ര സർക്കാർ നടപടിക്ക് താൽക്കാലിക സ്റ്റേ അനുവദിച്ചിട്ടുണ്ട്.. ലഭിക്കുന്ന സൂചനകൾ മീഡിയ വണ്ണിന് ശുഭകരമല്ല. സുരക്ഷ ക്ലിയറൻസ് ലഭിക്കാത്ത ചാനലിന് പ്രവർത്തനം സുഗമമായി നടത്തുക എളുപ്പമല്ല. മീഡിയ വണ്ണിന്റെ എല്ലാ പ്രവർത്തനങ്ങളും ഇനി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിരീക്ഷണത്തിലാവുകയാണ്.