Thursday, November 21, 2024 11:56 AM
Yesnews Logo
Home News

യുക്രയിനിലേക്ക് ആയുധങ്ങളും യുദ്ധ സാമഗ്രികളും എത്തിച്ച് രാജ്യങ്ങൾ; റഷ്യയെ നിലക്ക് നിറുത്തുമെന്ന് ഉറപ്പിച്ച് യുക്രയിൻ സേന ; യുക്രയിന് പ്രതിരോധം തീർത്ത് യൂറോപ്യൻ രാജ്യങ്ങൾ

Patrik Lily . Feb 28, 2022
military-aid-poring-ukraine-eu-countries-russia-collapsing
News

കണക്കുകൂട്ടലുകൾ തെറ്റുന്നു.റഷ്യയെന്ന വലിയ രാജ്യത്തെ വിറപ്പിച്ച് യുക്രയിൻ സൈന്യം. പട മുന്നിൽ നിന്ന് നയിച്ച് പ്രസിഡന്റ് .രാജ്യത്തിനു ആവശ്യമായ യുദാഹ് സംഗതികളും പടക്കോപ്പുകളുമായി വിദേശ രാജ്യങ്ങളുടെ വിമാനങ്ങൾ നിര നിരയായി യുക്രയിനിൽ പറന്നിറങ്ങുകയാണ്. അമേരിക്ക , കാനഡ ജർമ്മനി ഉൾപ്പെടെ 19 രാജ്യങ്ങളുടെ വിമാനങ്ങൾ യുദാഹ് സാമഗ്രികളും ഭഷ്യവസ്തുക്കളും  മരുന്നുമൊക്കെയായി യുക്രയിൻ ജനതയ്ക്ക് ഒപ്പമുണ്ട്.  

അമേരിക്ക 350 മില്യൺ ഡോളറിന്റെ സൈനീക സഹായം  പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായി യൂറോപ്യൻ യൂണിയൻ 450 മില്യൺ ഡോളർ വിലമതിക്കുന്ന പടക്കോപ്പുകൾ യുക്രയ്‌നിൽ എത്തിക്കാൻ നടപടികൾ തുടങ്ങി.ആയുധങ്ങളുമായി കൂറ്റൻ വിമാനങ്ങൾ യുക്രയിനിൽ ഇറങ്ങി തുടങ്ങി. അത്യധുനിക ആയുധങ്ങൾ  എത്തിയതോടെ റഷ്യൻ സേന തകർന്നു തുടങ്ങിയെന്ന് റിപോർട്ടുണ്ട്.  യൂറോപ്യൻ രാജ്യങ്ങൾ യുദ്ധ വിമാനങ്ങൾ അയച്ചു യുക്രയിനു പ്രതിരോധം തീർത്തു തുടങ്ങിയിട്ടുണ്ട്.അത്യാധുനിക ആയുധങ്ങളുമായി റഷ്യയെ  വിറപ്പിച്ചു കൊണ്ടിരിക്കയാണ് യുക്രയിൻ സേന .

കാനഡ 392 മില്യൺ  ഡോളർ വിലമതിക്കുന്ന ആയുധമങ്ങൾ യുക്രയിനിൽ എത്തിച്ച് കഴിഞ്ഞു. ജർമ്മനി ഇതാദ്യമായി  ആയിരം  ആന്റി ടാങ്ക് ആയുധങ്ങളും 500 ഓളം മിസൈലുകളും 14 ഓളം കവചിത അത്യാധുനിക വാഹനങ്ങളും യുക്രയിൻ സൈന്യത്തിന് നൽകി.

സ്വീഡൻ 5000 ത്തോളം ആന്റി ടാങ്ക് റോക്കറ്റുകൾ യുക്രയിൻ സൈന്യത്തി എത്തിച്ചു കൊടുത്തു. ബെൽജിയം 3000 ത്തോളം ഓട്ടോമാറ്റിക് തോക്കുകൾ നൽകി.200 ആന്റി ടാങ്ക് ആയുധങ്ങളും അവർ നൽകി. ഡച്ച്  സർക്കാർ 200 ഓളം മിസൈലുകൾ എത്തിച്ചിട്ടുണ്ട്.

ഫ്രാൻസ് ഇതിനകം യുദ്ധ കവചിത വിമാനങ്ങളും അത്യാധുനിക റോക്കറ്റുകളും യുക്രയിൻ ഇതിച്ചി കൗത്തിട്ടുണ്ട്.മിസൈലുകളും യുദ്ധ വിമാനങ്ങളും പാരീസിൽ ഒരുങ്ങി നിൽക്കെയാണ്. റഷ്യയെ  തകർക്കാൻ തന്നെയാണ് യൂറോപ്യൻ രാജ്യംങ്ങളുടെ തീരുമാനം. റുമേനിയ  അവരുടെ ആശുപതികൾ യുക്രയിൻ സേനക്ക് വിട്ടു നൽകും.പോർട്ടുഗൽ ഗ്രെനേഡുകളും സൈനീകർക്കാവശ്യമായ പടച്ചട്ടകളും റൈഫിളുകളും എത്തിക്കും. ഗ്രീസ് സൈനീക ഉപകരണമാണ്  വിമാനങ്ങളിൽ നിരക്കുകയാണ്.

പ്രാഗും ചെക്ക് റിപ്പബ്ലിക്കും ഷെല്ലുകളും തോക്കുകളും നിറച്ച വിമാനങ്ങൾ യുക്രനിലേക്ക് പുറപ്പെടാൻ തയ്യാറായി നിറുത്തിയിരിക്കയാണ്. ബ്രിട്ടൻ ടാങ്കറുകളും മിസൈലുകളും കയറ്റി കൂറ്റൻ പോർ വിമാനങ്ങൾ രാത്രിയിൽ  യുക്രയിനിലേക്ക്  എത്തിക്കും. 

യുക്രയിനെ ഉടൻ യൂറോപ്യൻ യൂണിയൻ അംഗത്വം നൽകാനും നടപടികൾ തുടങ്ങി കഴിഞ്ഞു.മികച്ച ആയുധ ബലം ലഭിച്ചു തുടങ്ങിയതോടെയാണ് റഷ്യൻ സേന വിരണ്ടു തുടങ്ങിയത്. ഈ നില തുടർന്നാൽ റഷ്യ യുദ്ധ രംഗത്ത് ആദ്യമായി തന്നെ അടിയറവ് പറഞ്ഞേക്കാം. 

Write a comment
News Category