കോൺഗ്രസ്സ് പാർട്ടിയോട് വിട പറയുകയാണെന്ന സൂചനകൾ നൽകി മുതിർന്ന നേതാവ് കെ.വി.തോമസ്. വിലക്ക് ലംഘിച്ച് അദ്ദേഹം സി.പി.എം സമ്മേളന വേദിയിൽ എത്തി. സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച സെമിനാറിൽ പങ്കെടുക്കാനാണു കോൺഗ്രസ് നേതാവ് കെ വി തോമസ് കണ്ണൂരിലെത്തിയത്. . സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തില്‍ കെ വി തോമസിനെ സ്വീകരിച്ചു. ചുവന്ന ഷാളണിയിച്ചാണ് കെ വി തോമസിനെ സ്വീകരിച്ചത്. പറയാനുള്ളത് സെമിനാര്‍ വേദിയില്‍ പറയുമെന്ന് അദ്ദേഹം പറഞ്ഞു. എന്റെ വീട്ടില്‍ താമര വളര്‍ത്തിയപ്പോള്‍ ബി ജെ പി യില്‍ പോകുമെന്ന് പ്രചരിപ്പിച്ചിരുന്നുവെന്നും അദ്ദേഹം കണ്ണൂര്‍ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.
കണ്ണൂരിൽ പോയാൽ തോമസ് പാർട്ടിക്ക് പുറത്തെന്ന മുന്നറിയിപ്പ് തോമസ് ഗൗനിച്ചിട്ടില്ല. സി.പി.എമ്മിൽ ചേർന്ന് എറണാകുളത്ത് രാഷ്ട്രീയ മേഖലയിൽ സജീവമാകാനാണ് മുൻ കേന്ദ്രമന്ത്രിയുടെ നീക്കം. ലത്തീൻ സമുദായക്കാർക്ക് ഇടയിൽ നിർണ്ണായക സ്വാധീനമുള്ള തോമസ് മാസ്റ്റർ എത്തുന്നത് ഇടതു മുന്നണിക്ക് നേട്ടമാകുമെന്ന് സി.പി.എം കണക്കു കൂട്ടുന്നു.
way Catchups - Chennai & Bangalore!#WhistlePodu #Yellovepic.twitter.com/VByLD91W4m
— Chennai Super Kings (@ChennaiIPL) April 11, 2022