Thursday, November 21, 2024 04:56 PM
Yesnews Logo
Home News

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രം ; ഉത്തരവ് അടുത്ത ആഴ്ച ?

M.B. Krishnakumar . Apr 15, 2022
pfi-ban-central-govt-next-week--home-ministry
News

തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രം ഒരുങ്ങുന്നു. അടുത്ത ആഴ്ചയോടെ സംഘടനയെ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നതെന്ന് റിപ്പബ്ലിക് ടി.വി റിപ്പോർട്ടു ചെയ്യുന്നു. ഭീകരവാദ സംഘടനകളുമായുള്ള പി.എഫ്.ഐ യുടെ ബന്ധം വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് നിരോധന നീക്കമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. കേരളത്തിൽ രൂപം കൊണ്ട് രാജ്യം മുഴുവൻ പ്രവർത്തനം വ്യാപിപ്പിച്ച് പോപ്പുലർ ഫ്രണ്ട് തീവൃവാദ പ്രവർത്തനങ്ങൾ കൊണ്ട് കുപ്രസിദ്ധരാണ്. ആവശ്യത്തിലധികം തെളിവുകൾ ശേഖരിച്ച ശേഷമാണ് കേന്ദ്ര സർക്കാർ സംഘടനയെ നിരോധിക്കാൻ നീക്കം നടത്തുന്നതെന്ന് റിപ്പബ്ലിക് ടി വി പറയുന്നു.അടുത്ത വാരത്തോടെ ഉത്തരവ് പുറത്തു വന്നേക്കാം -റിപ്പോർട്ട് തുടരുന്നു.   

ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെ ഭീകര സംഘടനകൾക്കുമായി പി.എഫ്.ഐ യുടെ പ്രവർത്തകർക്ക് ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. രാജ്യത്ത് വർഗീയ കലാപങ്ങൾ കത്തിക്കാൻ സംഘടനാ നടത്തുന്ന ശ്രമങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു. പുറമേക്ക് ജനാധിപത്യം പറയുകയും  പിന്നാമ്പുറങ്ങളിലൂടെ ഭീകരപ്രവർത്തനം നടത്തുകയും ചെയ്യലാണ് പി.എഫ്.ഐ ചെയ്യുന്നെതെന്നാണ്  ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തൽ.

യു.പി ഉൾപ്പെടെ ഉള്ള സംസ്ഥാനങ്ങൾ പി.എഫ്.ഐ യെ നിരോധിക്കാൻ കേന്ദ്രത്തോട് ശുപാർശ ചെയ്തിരുന്നു.സുപ്രീം കോടതിയിലും നിരോധന നടപടികൾ തുടരുകയാണെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്‌.  2006 ലാണ് പോപ്പുലർ ഫ്രണ്ടിന്റെ രൂപീകരണം നടക്കുന്നത്. എൻ.ഡി.എഫ് എന്ന പേരിൽ അറിയപ്പെട്ടിരുന്നസംഘടനാ പിന്നീട പോപ്പുലർ ഫ്രണ്ടായി. 
സംഘടന യുടെ പേരിൽ എസ.ഡി.പി.ഐ എന്ന രാഷ്ട്രീയ പാർട്ടിയും പ്രവർത്തിക്കുന്നുണ്ട്. നിരോധനം വന്നാൽ ഈ പാർട്ടിയുടെ രജിസ്‌ട്രേഷനും റദ്ദായേക്കാം. 

കേന്ദ്ര സർക്കാർ നിരോധനം വന്നാൽ നിയമപരമായി നേരിടുമെന്ന് പി.എഫ്.ഐ വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ ഇല്ല പഴുതുകളും അടച്ചാണ് നിരോധന ഉത്തരവ് പുറപ്പെടുവിക്കാൻ കേന്ദ്രം ഒരുങ്ങുന്നതെന്ന് അറിയുന്നു. നേതാക്കൾ വിദേശത്തേക്ക് കടക്കാതിരിക്കാൻ വിമാന താവളങ്ങളിൽ പ്രത്യേക നിരീക്ഷണമുണ്ട്. 

പുതിയ സംഘടന രൂപീകരിച്ച് നില നില്ക്കാൻ ശ്രമിച്ചാലും ഇത്തവണ രക്ഷയുണ്ടാകില്ല. മറ്റു സംഘടനകിലേക്ക് ചേക്കേറിയാൽ അവരും കുടുങ്ങും. ഇസ്‌ലാമിക തീവ്ര  സംഘടയുടെ പ്രവർത്തനം മരവിപ്പിക്കാൻ എല്ലാ ശ്രമങ്ങളും പൂർത്തിയതായി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.മനുഷ്യാവകാശ സംഘടകൾ, പരിസ്ഥിതി n സംഘടനകൾ, ഉൾപ്പെടെ പല പേരുകളിൽ പ്രവർത്തിക്കുന്ന ഒട്ടേറെ സംഘനകൾ പോപ്പുലർ ഫ്രണ്ട് രൂപീകരിച്ചിട്ടുണ്ട്. ഇവരുടെ മറവിൽ പി.എഫ്.ഐ ക്ക് അനുകൂല സമീപനം ഉണ്ടാക്കലാണ് ലക്‌ഷ്യം. 

ഈയിടെ രാമാനവമി വേളയിൽ  നടന്ന അക്രമങ്ങളിൽ പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കർണ്ണാടക, കേരളം, അസം, യു.പി, രാജസ്ഥാൻ ഗുജറാത്ത് മഹര്ഷ്ട്രേ, തെലങ്കാന, ഡൽഹി, ഹരിയാന  സംസ്ഥാനങ്ങളിൽ  നടന്ന കലാപങ്ങളിൽ  പോപ്പുലർ ഫ്രണ്ടിന്റെ പങ്ക് പോലീസ് കണ്ടെത്തിയിരുന്നു. 

Write a comment
News Category