കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുമായി വിമൻ ചേംബർ ഭാരവാഹികൾ കൂടി കാഴ്ച്ച നടത്തി. വയനാട് ജില്ലയുമായി ബന്ധപ്പെട്ട ആറിന നിർദേശങ്ങൾ സംഘടന മന്ത്രിക്കു മുന്നിൽ അവതരിപ്പിച്ചു. ജില്ലയിൽ സംഘടനാ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഗ്രാമീണ സംരംഭക പദ്ധതിയിൽ കേന്ദ്ര സർക്കാരിന്റെ പങ്കാളിത്തം വിമൻ ചേംബർ അഭ്യർത്ഥിച്ചു. അഞ്ചു വർഷം കൊണ്ട് ആയിരം ഗ്രാമീണ വനിത സംരംഭകരെ പരിശീലിപ്പിക്കാനുള്ള പതിയിലാണ് കേന്ദ്ര സർക്കാർ പങ്കാളിത്തത്തിനായി സംഘടന അഭ്യര്ഥിച്ചിട്ടുള്ളത്.
വൈത്തിരി, കൽപ്പറ്റ, പുൽപ്പള്ളി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ആധുനിക ലേഡീസ് ഹോസ്റ്റലുകൾ സ്ഥാപിക്കുക, കൽപ്പറ്റയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക സൂപ്പർ സ്പെഷ്യാലിറ്റി ആശുപതി സ്ഥാപിക്കാൻ ഇടപെടുക, വനിത സംരംഭകർക്കും വനിതകൾ നേതൃത്വം കൊടുക്കുന്ന എഫ്.പി ഓ കൾക്കും കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ വർധിപ്പിക്കാൻ ഇടപെടുക , തുടങ്ങിയ ആവശ്യങ്ങൾ സംഘടന കേന്ദ്ര മന്ത്രിക്കു മുന്നാകെ സമർപ്പിച്ചു.
വയനാട് ജില്ലയിൽ നടപ്പാക്കാൻ പോകുന്ന ആസ്പിരേഷൻ ഡിസ്ട്രിക്ട് പ്രോഗ്രാമിന്റെ നടത്തിപ്പിന് വനിതാ ചീഫ് എക്സിക്യൂട്ടീവി ഓഫീസറെ നിയമിക്കണമെന്ന് ആവശ്യം വിമൻ ചേംബർ മുന്നോട്ടു വെച്ചു. നോഡൽ ഓഫീസർമാറായി കൂടുതൽ സ്ത്രീകളെ നിയമിക്കണം. ഇതു പദ്ധതി വിജയിപ്പിക്കാൻ സഹയിക്കും. വയനാടിന്റെ ടൂറിസം -സാമ്പത്തിക മേഖലകളുടെ വളർച്ച മുൻനിർത്തി ജില്ലയിൽ ഒരു ആധുനിക ഹെലിപോർട്ട് സ്ഥാപിക്കാൻ കേന്ദ്ര മന്ത്രിസഭയിൽ വാദിക്കണമെന്നും വിമൻ ചേംബർ കേന്ദ്ര മന്ത്രിയോട് അഭ്യർത്ഥിച്ചു.
വിമൻ ചേംബർ ഭാരവാഹികളായ ബിന്ദു മിൽട്ടൺ ,അന്ന ബെന്നി, നിഷ ബിപിൻ,ബീന സുരേഷ്, ബിന്ദു ബെന്നി, പത്മിനി ചക്രപാണി എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് കേന്ദ്രമന്ത്രിയെ കണ്ടത് .