ജമാ അത്തെ ഇസ്ലാമിയുടെ ചാനൽ മീഡിയ വണ്ണിന്റെ പ്രവർത്തനം രാജ്യ രക്ഷക്ക് ഭീഷിണിയാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. രാജ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന പ്രവർത്തനങ്ങൾ മീഡിയ വൺ ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങൾ പുറത്തു പറഞ്ഞാൽ രാജ്യരക്ഷയെ തന്നെ ബാധിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം
നൽകി.
ഒരു കാരണവശാലും മീഡിയാവണ്ണിന് സംപ്രേക്ഷണം നടത്താൻ അനുവദിക്കാൻ സാധ്യമല്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ സുപ്രീംകോടതിയിൽ ഇത് സംബന്ധിച്ചത് നടക്കുന്ന നിയമ നടപടികൾ ചാനലിന് ഭാവി നിശ്ചയിക്കും,
മീഡിയവൺ സംപ്രേക്ഷണ വിലക്കിന്റെ കാരണങ്ങൾ ചാനലിനെ അറിയിക്കാൻ കഴിയില്ല . ഇക്കാര്യമങ്ങൾ പുറത്തു പറഞ്ഞാൽ അത് രാജ്യത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കും.ആവശ്യമെങ്കിൽ കോടതിയിൽ മുദ്ര വെച്ച കവറിൽ ഇക്കാര്യങ്ങൾ അറിയിക്കാവുന്നതാണ്.
ദേശ് സുരക്ഷയെ ബാധിക്കുമെന്നത് കൊണ്ടാണ് ലൈസൻസ് പുതുക്കി നൽകാതിരുന്നത് .രാജ്യ സുരക്ഷ വിവരങ്ങൾ മറച്ചു വെക്കാൻ ഇന്ത്യൻ തെളിവ് നിയമ പ്രകാരം സർക്കാരിന് അവകാശമുണ്ട്.സ്‌പ്രേയിംകോടതിയെ മുദ്രവെച്ച കവറിൽ ഇക്കാര്യങ്ങൾ അറിയിക്കാമെന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്തതോടെ മീഡിയ വൺ സംപ്രേക്ഷണ വിലക്ക് നിയമ യുദ്ധം അപ്രതീക്ഷിത സാഹചര്യങ്ങളിലേക്ക് നീങ്ങുകയാണ്. . ഇനി കോടതിയിൽ നിയമയുദ്ധത്തിൽ വിജയം കണ്ടാലേ ചാനലിന് സുഗമമായി മുന്നോട്ടു പോകാൻ കഴിയൂ. കേസിൽ വാദം ഉടൻ തുടങ്ങും.
രഹസന്വേഷണ റിപ്പോർട്ട് ചാനലിന് എതിരാണ്.ഇക്കാര്യ, ഇന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.സംപ്രേക്ഷണ വിളക്കിനെ ചോദ്യം ചെയ്ത ചാനൽ ഹർജി കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളിയിരുന്നു.