Friday, April 11, 2025 12:22 AM
Yesnews Logo
Home News

പി സി ജോര്‍ജിന് വീണ്ടും നോട്ടീസ്; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

സ്വന്തം ലേഖകന്‍ . Jun 04, 2022
pc-geroge-questioning-tvm
News

വിവാദ  പ്രസംഗ കേസില്‍ പി.സി.ജോര്‍ജിണ് ചോദ്യം  ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും പൊലീസിന്റെ നോട്ടീസ്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ എത്താനാണ് നിര്‍ദേശം.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ പി.സി.ജോര്‍ജിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. കേസില്‍ ജാമ്യം കിട്ടിയ ശേഷം ഹാജരാകാന്‍ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനുള്ളതും ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്ന് പി.സി.ജോര്‍ജ് മറുപടി നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാത്തതില്‍ പിസി ജോര്‍ജിനെതിരെ കോടതിയെ സമീപിക്കേണ്ടെന്ന് പോലീസ് തീരുമാനിച്ചിരുന്നു.

Write a comment
News Category