Tuesday, April 08, 2025 10:37 AM
Yesnews Logo
Home News

രാഹുല്‍ നര്‍വേക്കര്‍ മഹാരാഷ്ട്രാ നിയമസഭ സ്പീക്കര്‍

സ്വന്തം ലേഖകന്‍ . Jul 03, 2022
maharashtra-new--speaker-rahul-navrekkar
News

മഹാരാഷ്ട്രാ നിയമസഭ സ്പീക്കറായി ബിജെപിയുടെ രാഹുല്‍ നര്‍വേക്കര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടന്ന ആദ്യത്തെ ബലാബല പോരാട്ടത്തിൽ  കരുത്ത് കാട്ടി തന്നെയാണ് ബിജെപി-ഷിന്‍ഡെ സഖ്യം വിജയിച്ചത്. വിമത ശിവസേന എംഎല്‍എമാരുടേതടക്കം 164 വോട്ടുകളാണ് നര്‍വേക്കര്‍ക്ക് ലഭിച്ചത്. മഹാവികാസ് അഘാഡി സ്ഥാനാര്‍ഥിയായ  രാജന്‍ സാല്‍വിയെയാണ് രാഹുല്‍ നര്‍വേക്കര്‍ പരാജയപ്പെടുത്തിയത്. രാജന്‍ സാല്‍വിക്ക് 107 വോട്ടുകള്‍ ലഭിച്ചു.

കൊളാബ മണ്ഡലത്തിൽ നിന്ന് ജയിച്ച് നിയമസഭയിലെത്തിയ നർവേക്കർ ആദ്യ തവണ തന്നെ സ്പീക്കർ പദവിയിലും എത്തി. ശിവസേനയിൽ നിന്ന് പിരി‍ഞ്ഞ് ബിജെപി പിന്തുണയോടെയാണ് നർവേക്കർ കൊളാബയിൽ ജനവിധി തേടിയതും വിജയിച്ചതും. ശിവസേന വിട്ടുവന്ന ഏക‍്നാഥ് ഷിൻഡേയെ മുഖ്യമന്ത്രിയാക്കിയ ബിജെപി മറ്റൊരു മുൻ ശിവസേനാ നേതാവിനെ തന്നെ സ്പീക്ക‍ർ തെരഞ്ഞെടുപ്പിലും ഉയർത്തിക്കാട്ടി എന്നതും ശ്രദ്ധേയമാണ്.


 

Write a comment
News Category