Thursday, November 21, 2024 02:19 PM
Yesnews Logo
Home News

അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്താൻ കേന്ദ്ര നിർദേശം; ബംഗാളികൾ എന്ന പേരിൽ കേരളത്തിൽ കഴിയുന്നവരിലും പിടി വീഴും

M.B. Krishnakumar . Jul 28, 2022
illegal-bengladeshi-migrants-central-instruction-states
News

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കഴിയുന്ന അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കി ലക്ഷകണക്കിന് ബംഗ്ലാദേശി കുടിയേറ്റക്കാരാണ് രാജ്യത്ത്  കഴിയുന്നത്.ഇവരെ കണ്ടെത്തി പിടികൂടി തിരിച്ചയക്കാനാണ് ഉദ്ദേശം, . കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബംഗാളികൾ എന്നപേരിൽ ആയിരകണക്കിന് ബംഗ്ലാദേശികൾ കഴിയുന്നുണ്ടെന്ന് ഏജൻസികൾ റിപ്പോർട്ടു ചെയ്തിരുന്നു. നിർമ്മാണ മേഖല, ഹോട്ടൽ മേഖല കരിങ്കൽ ക്വാറികൾ, പ്ലൈവുഡ് നിർമ്മാണ ശാലകൾ എന്നിവടങ്ങളിൽ ഇത്തരത്തിലുള്ള ബംഗാളി എന്നപേരിൽ കഴിയുന്ന ബംഗ്ലാദേശികൾ കഴിയുന്നുണ്ട്.

ആസാമികൾ എന്ന പേരിലും നിരവധിപേർ തമ്പടിച്ചിട്ടുണ്ട്. ആധാർ കാർഡുകളും പാൻ കാർഡുകളും വ്യാജമായി ഉണ്ടാക്കിയാണ് പലരുടെയും വാസം.കർണ്ണാടകയിൽ വ്യാജ കാർഡുകൾ സംഘടിപ്പിച്ചി കൊടുക്കുന്ന ഏജൻസികൾ   ഉണ്ട്. ഒറിജിനലിനെ വെല്ലുന്ന കപട ആധാർ കാടുകൾ ഉപയോഗിച്ച് റേഷൻ കാർഡുകൾ വരെ നേടിയവർ കേരളത്തിൽ ഉണ്ടെന്നാണ് കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ട്.

അനധികൃത ബംഗ്ളദേശികളിൽ പലരും ഭീകരവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് വിവരത്തെ തുടർന്നാണ് ഇവരെ കണ്ടെത്താനുള്ള കർശന നിർദേശം സംസ്ഥാനങ്ങൾക്കു നൽകിയിട്ടുള്ളത്.പൊതുജനങ്ങൾക്കും സംശയമുള്ളവരുടെ വിവരങ്ങൾ പൊലീസിന് കൈമാറാവുന്നതാണ്. ജില്ലാ പോലീസ് മേധാവികൾക്കാണ് വിവരം നല്കാൻ ആവുക. ബംഗാൾ, ആസാം, ബീഹാർ, കർണ്ണാടക, തെലങ്കാന , കേരളം, തമിഴ്നാട് മഹാരാഷ്ട്ര, ജാർഖണ്ഡ്, ഡൽഹി സംസ്ഥാനങ്ങളിലാണ് കൂടുതലായും ബംഗ്ളദേശികൾ കഴിയുന്നുണ്ടെന്ന് രഹസ്യ  വിവരം ലഭിച്ചിട്ടുള്ളത്.   ഇവരെ സംരക്ഷിക്കുന്ന  മത സംഘടനകളുടെ വിവരങ്ങളും കേന്ദ്രം അന്വേഷിക്കുന്നുണ്ട്..  

ബംഗ്ളദേശികളുടെ ആധാർ-ഡ്രൈവിംഗ് ലൈസൻസുകൾ ക്യാൻസൽ ചെയ്യും 

അനധികൃതമായി കഴിയുന്ന ബംഗ്ളദേശികളുടെ റേഷൻ കാർഡുകൾ, അധാർകാർഡുകൾ, പാൻ കാർഡുകൾ തുടങ്ങി എല്ലാം ഉടൻ ക്യാൻസൽ ചെയ്യാൻ നിർദേശമുണ്ട്. വ്യാജ കാർഡുകൾ ഉണ്ടാക്കി വിവിധ സംസ്ഥാനങ്ങളിൽ സ്ഥിര താമസം ഉറപ്പിക്കാനുള്ള നീക്കത്തിന് തടയിടാനാണീ   നിർദേശം. പലരും വ്യാജ കാർഡുകളുടെ പിൻബലത്തിൽ കുട്ടികളെയും മറ്റും സ്‌കൂളുകൾ ചേർത്തിട്ടുണ്ട്. മലപ്പുറം, എറണാകുളം കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ഇടുക്കി  ജില്ലകളിൽ ഇത്തരം സംഭവങ്ങൾ   ഉണ്ടെന്ന് വിവരമുണ്ട്. ഇത്തരത്തിൽ എന്തെങ്കലിലും സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ജില്ലാ പോലീസ് മേധാവികൾക്കോ കേന്ദ്ര ആഭ്യന്തര  മന്ത്രാലയത്തെയോ അറിയിക്കാവുന്നതാണ്. രാജ്യത്ത് 2000 ലധികം ബംഗ്ലാദേശികൾ വ്യാജ കാർഡുകൾ തേടിയിട്ടുണ്ടെന്ന് കേന്ദ്രം പാർലമെന്റിൽ വെളിപ്പെടുത്തിയിരുന്നു. 

Write a comment
News Category