വയനാട്ടിലെ സാരികൾക്കു വേണ്ടിയുള്ള ഏക ഔട്ലെറ്റായ `സംസ്കാര'യിൽ വൻ ദീപാവലി ഓഫർ . രണ്ടു സാരികൾ വാങ്ങുന്നവർക്ക് ഒരു സാരി സൗജന്യമായി നൽകും.ഓഫർ വിൽപന ഇന്ന് മുതൽ തുടങ്ങി. ഓഫർ ഈ മാസം അവസാനം വരെ മാത്രമാണുള്ളത്. ദീപങ്ങളുടെ ഉത്സവമായ ദീപാവലിക്ക് രാജ്യത്തിന്റെ സാംസ്‌കാരിക വേഷത്തിന് പ്രചാരം കൊടുക്കുന്നതിനാണ് ഓഫർ നൽകുന്നതെന്ന് ഉടമകൾ അറിയിച്ചു. ഏതു വിലയിലുള്ള രണ്ടു സാരികൾ വാങ്ങിയാലും ഒരു സാരി ഉപഭോക്താവിന് സൗജന്യമായി നൽകും. നൂറ്റാണ്ടുകളായി ഭാരതീയ സ്ത്രീകളുടെ ഫാഷൻ സങ്കല്പ്പങ്ങൾക്കു നിറം പകരുന്ന പാരമ്പര്യ വസ്ത്രത്തിനു കൂടുതൽ പ്രചാരം നൽകാൻ
ഉദ്ദേശിച്ചാണ് ഈ ഓഫർ പ്രഖ്യപിച്ചിട്ടുള്ളതെന്ന് സംസ്കാര ഡയറക്ടർ ബിന്ദു മിൽട്ടൺ പറഞ്ഞു. സാരികളുടെ പ്രചാരമാണ് ലക്‌ഷ്യം. ഓരോ സ്ത്രീ ഉപഭോകതാക്കൾക്കും വൈവിധ്യമാർന്ന സാരികൾ പരിചയപ്പെടുത്താനാണ് സംസ്കാര ലക്ഷ്യമിടുന്നത്.
സാരികൾക്കു വേണ്ടി മാത്രമായി പ്രവർത്തിക്കുന്ന സെലെസ്റ്റിയൽ സംസ്കാര കൽപ്പറ്റയിൽ ഈ മാസം മുതലാണ് പ്രവർത്തനം തുടങ്ങിയത്. കൽപ്പറ്റ ഫാത്തിമ ആശുപത്രിക്കു സമീപമുള്ള റൂട്സ് ടവറിലാണ് സംസ്കാര ഔട്ലെറ്റ് പ്രവർത്തിക്കുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള സാരികളുടെ ശേഖരം സംസ്കാരയിൽ ഒരുക്കിയിട്ടുണ്ട്.
ബനാറസി , ചന്ദേരി, ജമദാനി,കാഞ്ചീപുരം, ബാന്ദനി , ഉപ്പട, അസം മുഗ സിൽക്ക് പട്ടോല ,ധർമ്മാവരം , മൈസൂർ സിൽക്ക്, പോച്ചംപള്ളി, പൈതാനി , ബംഗാൾ കോട്ടൺ, ഗഡ്‌വാൾ, തുടങ്ങി സാരികളുടെ വൈവിധ്യമാർന്ന ശേഖരമാണ് സംസ്കാര ഒരുക്കിയിരിക്കുന്നത് . ബംഗാളിന്റെ തനത് കാന്ത വർക്ക് സാരികൾ, പുരാതനമായ അജ്‌റാഖ് , ബാഗ്‌രൂ പ്രിന്റ് സാരികൾ, ഭാഗൽപുരി , മഹേശ്വരി, ലെഹരിയാ സാരികളുടെ ശേഖരവും സംസ്കാരയിൽ ഉണ്ട്.
നിറപ്പകിട്ടാർന്ന സാരികൾ മിതമായ വിലയിൽ എത്തിക്കാനാണ് ശ്രമമെന്ന് സംസ്കാര സംരംഭകർ പറയുന്നു. എല്ലാ ആഘോഷങ്ങൾക്കും അവസരങ്ങൾക്കുമുള്ള സാരികൾ ലഭ്യമാണ്. ബാംഗ്ലൂർ ആസ്ഥാനമായുള്ള സെലസ്റ്റിയൽ ഗ്രൂപ്പിന്റെ റീട്ടെയിൽ ഡിവിഷനാണ് സംസ്കാര. വിവിധ സംസ്ഥാനങ്ങളിൽ സംസ്കാരയുടെ ഔട്ലെറ്റുകൾ സ്ഥാപിക്കാനുള്ള നടപടികൾ സജീവമായി നടക്കുകയാണ് .