വൈസ് ചാൻസലർമാർ ഇന്ന് രാജി വെച്ചില്ലെങ്കിൽ കടുത്ത നടപടിക്ക് ഗവർണ്ണർ.അഴിമതി-ലൈംഗീക ആരോപണങ്ങളിൽ കുടുങ്ങി കിടക്കുന്ന പിണറായി സർക്കാരിന് ഗവർണ്ണർ കർക്കശ നിലപാട് എടുക്കുന്നത് ക്ഷീണമാകും. മുഖൈമന്ത്രി തന്നെ അഴിമതി ആരോപണങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ ഗവർണ്ണർ എടുക്കുന്ന ഓരോ നിലപാടും മുഖ്യമന്ത്രിക്കും ക്ഷീണമാണ്. രണ്ടാം പിണറായി സർക്കാരിന് ഇനി വരുന്ന ദിനങ്ങൾ അത്ര സുഗമമാകില്ല.
സംസ്ഥാനത്തെ ഒമ്പത് സർവകലാശാലയിലെ വൈസ് ചാൻസലർമാർ ഇന്ന് രാവിലെ 11.30 നകം രാജിവയ്ക്കണമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നിർദേശം. പതിനൊന്നരയ്ക്ക് മുമ്പ് രാജി നൽകാത്ത വിസിമാരെ പുറത്താക്കി താൽക്കാലിക വിസിമാരെ നിശ്ചയിച്ച് ഉടൻ വിജ്ഞാപനം ഇറക്കാൻ ആണ് രാജ്ഭവന്റെ തീരുമാനം.രാവിലെ വാർത്ത സമ്മേളനം വിളിച്ച് അഭിപ്രയം പറയാൻ പിണറായി തയ്യാറെടുക്കുന്നുണ്ട്.
പുതിയ വിസിമാർ ചുമതല ഏറ്റെടുക്കാൻ വരുമ്പോൾ ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാൻ പൊലീസ് സംരക്ഷണവും രാജ്ഭവൻ തേടി. എന്നാൽ വിസിമാർ രാജിവയ്‌ക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. പത്തരയ്ക്ക് പാലക്കാട് മാധ്യമങ്ങളെ കാണുന്ന മുഖ്യമന്ത്രി ഗവർണർക്ക് മറുപടി പറയുമെന്നാണ് കരുതുന്നത്.കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കൊച്ചി സര്‍വകലാശാല,ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.മാനദണ്ഡങ്ങൾ കാറ്റിൽ പരത്തി പാർട്ടി അനുഭാവികളെ വി.സി മാരായി കുത്തിത്തിരിക്കിയതാണ് ഗവർണറെ പ്രകോപിപ്പിച്ചിട്ടുള്ളത്.