കേരളത്തിലെ ആദ്യത്തെ വിമൻ ചേംബർ ഓഫ് കോമേഴ്‌സ് അംഗംങ്ങളുടെ കൂട്ടായ്മ നടത്തി . മണിയങ്കോട് ഡാഫൊഡിൽ ഫാമിൽ വച്ച് നടത്തിയ സംഗമത്തിൽ വിമൻ ചേംബർ അംഗങ്ങൾ പങ്കെടുത്തു . വിമൻ ചേംബർ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കണമെന്നും കൂടുതൽ മേഖലകളിലേക്കു പ്രവർത്തനം വ്യാപിപ്പിയ്ക്കണമെന്നും അംഗങ്ങൾ നിർദേശിച്ചു. സ്ത്രീ സംരംഭകർക്ക് കൂടുതൽ അവസരങ്ങളും അംഗീകാരവും ഉണ്ടാകണമെന്നും കൂടുതൽ പ്രോത്സാഹനങ്ങൾ സമൂഹത്തിൽ നിന്നും സർക്കാരുകളിൽ നിന്നും ലഭിയ്ക്കണമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു .
പ്രസിഡന്റ്റ് അന്നാ ബെന്നിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ബിന്ദു മിൽട്ടൺ സ്വാഗത പ്രസംഗം നടത്തി . പരിപാടിയുടെ അവതരണം ട്രഷറർ നിഷ ബിപിൻ നടത്തി . എക്സിക്യൂട്ടീവ് അംഗം ബീന സുരേഷ് നന്ദി പറഞ്ഞു . ജോയിന്റ് സെക്രട്ടറി പദ്മിനി ചക്രപാണി, വിമൻ ചേംബർ അംഗം എം ഡി ശ്യാമള എന്നിവർ ആശംസ അർപ്പിച്ചു. തുടർന്ന് അംഗങ്ങൾ സ്വയം പരിചയപ്പെടുത്തി .
ഈ വർഷം ഏപ്രിൽ ആദ്യമാണ് വിമൻ ചേംബർ ഓഫ് കോമേഴ്‌സ് നിലവിൽ വന്നത്. വയനാട് ആസ്ഥാനമായാണ് കേരളത്തിലെ ആദ്യത്തെ വനിതാ ചേംബർ രൂപീകരിച്ചിരിക്കുന്നത് .