കേന്ദ്ര സർക്കർ നിരോധിച്ചതോടെ ഒളിവിൽ പോയ ഭീകര പ്രവർത്തകൻ പി.എഫ്.ഐ നേതാവ് സി.എ റൗഫിനെ അർധ രാത്രിയിൽ എൻ.ഐ.എ സംഘം വീട് വളഞ്ഞു പിടിച്ചു. കേരളത്തിന് പുറത്തു പി.എഫ്.ഐ കേന്ദ്രങ്ങളിൽ ഒളിച്ചു താമസിച്ചിരുന്ന റൗഫിന്റെ നീക്കങ്ങൾ ഏജൻസിക്കു അപ്പപ്പോൾ ലഭിച്ചിരുന്നു. ഭീകരൻ പട്ടാമ്പിയിലെ കരിപുള്ളിയിൽ എത്തിയപ്പോളാണ് എൻ.ഐ.എ സംഘം ഇയാളെ പിടികൂടിയത്.
അറസ്റ്റു രേഖപ്പെടുത്തിയ ശേഷം കൂടുതൽ ചോദ്യം ചെയ്യലിനായി കൊച്ചിയിൽ എത്തിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന് വേണ്ടി വിദേശത്ത് നിന്നും ഫണ്ട് എത്തിച്ചിരുന്നതും ഹവാല ഏർപ്പാടാക്കുന്നതും ഭീകരന്മാർക്ക് ലോജിസ്റ്റിക്സ് ഏർപ്പാടാക്കിയിരുന്നതും റൗഫായിരുന്നു. പി.എഫ്.ഐ യുടെ നിക്ഷേപങ്ങൾ നിയന്ത്രിച്ചിരുന്നതിൽ റൗഫിന് നിർണ്ണായക പങ്കുണ്ട് -എൻ.ഐ എ വൃത്തങ്ങൾ പറയുന്നു.പി.എഫ്.ഐ യുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് റൗഫിന് നന്നായറിയാം.
രാജ്യത്തെ ശിഥിലമാക്കാൻ വിദേശ ഭീകര സംഘടനകളുമായി ചേർന്ന് പി.എഫ്.ഐ പ്രവർത്തിച്ചു വരികയായിരുന്നു. തീവൃവാദ സംഘടനയുടെ മുതിർന്ന നേതാക്കളെല്ലാം ഡെൽഹിൽ ജയിൽ കഴിയുകയാണ്. മിക്കവരും തീർത്തും പരീക്ഷണരും തളർന്നിരിക്കയുമാണ്. കനത്ത സുരക്ഷ കാവലിലാണ് പി.എഫ്.ഐ ഭീകരരെ തടവിൽ പാർപ്പിച്ചിട്ടുള്ളത്. റൗഫ് കൂടി പിടിയിലായതോടെ കൂടുതൽ തെളിവുകൾലഭിക്കുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണ സംഘം.