Tuesday, December 03, 2024 10:13 PM
Yesnews Logo
Home News

സ്വര്‍ണക്കടത്തുകാരനെന്ന് ധരിച്ച് അബ്ദുൽ വഹാബ് എംപിയുടെ മകന്റെ വസ്ത്രം ഊരി കസ്റ്റംസ് പരിശോധിച്ചു

Alamelu C . Nov 06, 2022
abdul-wahab-mp-customs-son
News

സ്വർണ്ണ ടത്തുകാരാണെന്ന് ധരിച്ച് , രാജ്യസഭാ എംപി അബ്ദുൽ വഹാബ് എംപിയുടെ മകനെ വസ്ത്രമഴിച്ച് പരിശോധിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആണ് സംഭവം.ലുക്ക് ഔട്ട് നോടീസുള്ള ഒരാളുടെ പേരുമായുള്ള സാമ്യമാണ് വഹാബിന്റെ മകന് വിനയായത്.അടിവസ്ത്രം വരെ ഊരി പരിശോധിച്ച ശേഷം കസ്റ്റംസ്  എംപി .യുടെ മകനെ വിട്ടയച്ചു. 

 മകനെ അപമാനിച്ചതായിപരാതിപ്പെട്ട അബ്ദുൽ വഹാബ് എംപി കസ്റ്റംസ് കമീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ  അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങി. വഹാബിന്റെ മകനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരുന്നതായി കസ്റ്റംസ് വിശദീകരിച്ചു. യാത്രക്കാരുടെ പട്ടിക വന്നപ്പോൾ എംപിയുടെ മകന്റെ പേരിനൊപ്പം ലുക്ക് ഔട്ട് ഉണ്ടായിരുന്നതായി കസ്റ്റംസ് അറിയിച്ചു. എക്സറേ പരിശോധനക്ക് ശേഷം വിട്ടയച്ചുവെന്നും കസ്റ്റംസ് പറഞ്ഞു

മജിസ്ട്രേട്ടിന്റെ അനുമതിയില്ലാതെ ആശുപത്രിയിൽ കൊണ്ടുപോയി എക്സ്റേ പരിശോധനയും നടത്തി എന്നാണ് ആരോപണം. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് എംപിയുടെ മകനെ വിട്ടയച്ചു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് എംപി കേന്ദ്ര സർക്കാരിനു പരാതി നൽകി.മകന് താടിയുള്ളതു കൊണ്ടാണ് പരിശോധന  നടന്നതെന്ന് വഹാബ് കുറ്റപ്പെടുത്തി. പരിശോധനയിൽ സ്വാഭാവികതയില്ലെന്നാണ് കസ്റ്റംസ് വാദിക്കുന്നത്. 

Write a comment
News Category