ശ്രീനിവാസൻ വധക്കേസ് അന്വേഷിക്കുന്ന ഡിവൈ എസ് .പി ക്കു വധഭീഷണിയെന്ന് പരാതി. അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോടിക് സെൽ ഡിവൈഎസ്പി അനിൽകുമാറിനെ വിദേശത്ത് നിന്നും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.നിരോധിച്ചിട്ടും കേരളത്തിൽ ഭീകര സംഘടനക്ക് വേണ്ടി പ്രവർത്തിക്കാൻ ആളുണ്ടെന്ന് സൂചിപ്പിക്കുന്നതായി ഈ വധ ഭീഷിണി.
കേസിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റു ചെയ്താൽ പാലക്കാട് നിന്നും പോകുന്നതിന് മുൻപ് ശവപ്പെട്ടി തയ്യാറാക്കി വെക്കാൻ പറഞ്ഞതായി ഡിവൈഎസ്പി പരാതിയിൽ പറയുന്നു. സംഭവത്തിൽ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു.
ശ്രീനിവാസൻ കേസിൽ മികച്ച രീതിയിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനാണ് അനിൽകുമാർ. കേസിൽ പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി ഉൾപ്പടെ 34 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. 45 പ്രതികളാണ് കേസിലുള്ളത്. കേസിൽ ഇന്നും രണ്ടു പേരെ അറസ്റ്റ് ചെയ്തു. തൃത്താല സ്വദേശി അൻസാർ, പട്ടാമ്പി സ്വദേശി അഷറഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.