Wednesday, January 29, 2025 04:34 AM
Yesnews Logo
Home News

ഗവര്ണര്ക്കെതിരെ അധിക്ഷേപ വാക്കുകളുമായി എസ്.എഫ്.ഐ നേതാവ് സാനു

സ്വന്തം ലേഖകന്‍ . Nov 09, 2022
governor-panmasala-sanu-sfi
News

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നീചമായി അപമാനിച്ച്  എസ് എഫ് ഐ. പാൻ മസാലയുടെ ബ്രാൻഡ് അംബാസഡറാണ് ആരിഫ് മുഹമ്മദ് ഖാനെനന് എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു ആരോപിച്ചു. 'കേരളത്തിൽ നിരോധിച്ച പാൻ മസാല ഉപയോഗിക്കുന്ന ആളാണ് ഗവർണർ. ഗുരുതരമായ കുറ്റകൃത്യമാണിത്. രാജ്ഭവനിൽ എക്സൈസ് പരിശോധന നടത്തണം' - വി പി സാനു ആവശ്യപ്പെട്ടു

മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോൾ പാൻമസാല ഉപയോഗിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. സംസ്ഥാനത്തിന്റെ ഭരണ തലവനെ ആക്ഷേപിച്ച് എസ്.എഫ്.ഐ നേതാവ് പരിഹസിച്ചു.
 

Write a comment
News Category