യൂടോക്ക് ഉടമ ജോബി ജോർജിന്റെ ഡ്രൈവർമാർ ഗ്രാഫിക്സ് ഡിസൈനറെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച്യൂടോക്കിൽ നിന്ന് 15 പേർ കഴിഞ്ഞ ദിവസം കൂട്ടരാജി വച്ചിറങ്ങി. അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിറ്റേന്ന് ഉണ്ണി ബാലകൃഷ്ണനും വേണു ബാലകൃഷ്ണനും സ്ഥാപനം വിട്ടു.ഈയിടെ തുടങ്ങിയ യുട്യൂബ് ചാനലാണ് യൂ ടോക്ക്
ഇക്കഴിഞ്ഞ 3 നാണ് കൂട്ടരാജിയിലേക്ക് വഴിവച്ച സംഭവം. രാത്രി 11 മണിക്ക് ഷിഫ്റ്റ് കഴിഞ്ഞിറങ്ങിയ വനിതാ സബ് എഡിറ്റർ ട്രെയിനി മദ്യപിച്ച കമ്പനി ഡ്രൈവറുടെയൊപ്പം കാറിൽ കയറാൻ വിസമ്മതിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. മദ്യപനായ ഡ്രൈവർക്കൊപ്പം കാറിൽ കയറാതെ നിന്ന പെൺകുട്ടി ആ സമയം ഷിഫ്റ്റ് കഴിഞ്ഞിറങ്ങിയ സഹപ്രവർത്തകനോട് തന്നെ താമസ സ്ഥലത്ത് കൊണ്ടുവിടാൻ ആവശ്യപ്പെട്ടു. അപ്പോൾ അവിടെയുണ്ടായിരുന്ന എക്സിക്യൂട്ടീവ് എഡിറ്റർ ഈ വിഷയത്തിൽ ഇടപെടുകയും പെൺകുട്ടിയെ മദ്യപനായ ഡ്രൈവർക്കൊപ്പം കാറിൽ കയറ്റിവിടാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപണമുണ്ട്.. ഇത് തടഞ്ഞ പിറവം സ്വദേശിയായ ഗ്രാഫിക്സ് ഡിസൈനറെ എഡിറ്ററുടെ നിർദ്ദേശപ്രകാരം ഡ്രൈവർമാർ അതി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.ഇതിൽ പ്രതിഷേധിച്ചാണ് പെൺകുട്ടികൾ അടക്കമുള്ള 15 പേർ പിറ്റേന്ന് കൂട്ടരാജി നൽകിയതെന്ന് അറിയുന്നു.