Thursday, November 21, 2024 03:48 PM
Yesnews Logo
Home News

രാജ്ഭവൻ മാർച്ചിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല; വിട്ടു നിൽക്കുന്നത് നടപടി പേടിച്ച് ? ; ഒരു ലക്ഷം പേരുടെ മാർച്ച് അല്പ സമയത്തിനുള്ളിൽ

Alamelu C . Nov 15, 2022
rajbhavan-march-ldf-cm-ministers-absence-kerala
News

ഗവർണ്ണർ പേടിയിൽ രാജ്ഭവൻ മാർച്ചിൽ നിന്ന് മുഖ്യ മന്ത്രിയും മന്ത്രിമാരും വിട്ടു നിൽക്കും. പാർട്ടി നിർദേശമാണെന്ന് പറയുന്നുണ്ടെങ്കിലും നിയമക്കുരുക്കിൽ നിന്ന് രക്ഷപ്പെടാനാണ് വിട്ടുനിൽക്കൽ എന്നാണ് സൂചന . കുടുംബശ്രീക്കാരും സർക്കാർ ജീവനക്കാരെയും എല്ലാ പാർട്ടി അനുഭാവികളെയും മാർച്ചിൽ പങ്കെടുപ്പിക്കാനാണ്   ഉദ്ദേശം . പാർട്ടി  ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും.

ഗവർണ്ണറുടെ അഭാവത്തിൽ ഒഴിഞ്ഞു കിടക്കുന്ന രാജ്ഭവനിലേക്കാണ് മാർച്ച് നടക്കുക. ഗവർണ്ണർ  20 വരെ ഉത്തരേന്ത്യയിലാണ്. പിണറായി സർക്കാരിന്റെ അഴിമതികൾ ഉൾപ്പെടെ ക്രമക്കേടുകൾ ദേശീയമാധ്യങ്ങളിലൂടെ പുറത്തു വിടാൻ ഗവർണറും നീക്കം തുടങ്ങിയിട്ടുണ്ട്. റിപ്പബ്ലിക് ടെലിവിഷന് പിന്നാലെ മറ്റു ചാനലുകളിലും ഗവർണ്ണർ നിലപാടിൽ കേരളത്തിൽ നടക്കുന്ന ക്രമക്കേടുകളും അവതരിപ്പിക്കും.

 ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവയെയും മാര്‍ച്ചില്‍ പങ്കെടുപ്പിക്കുമെന്ന് സംഘടകർ അറിയിച്ചിട്ടുണ്ട്.രാവിലെ പത്തിന് തുടങ്ങുന്ന പ്രതിഷേധ കൂട്ടായ്മയിൽ ഇടതുപക്ഷക്കാരായ  വിദ്യാഭ്യാസ വിദഗ്ധരും സാമൂഹ്യ സാംസ്കാരിക രംഗത്തെ ഇടതു സഹയാത്രികരും  പങ്കെടുക്കും.

തൊഴിലുറപ്പുകാരെയും സർക്കാർ ജീവനക്കാരെയും സമരത്തിനിറക്കുന്നതിനെതിരെ ഹർജി 

 എൽഡിഎഫ് പ്രഖ്യാപിച്ചിട്ടുള്ള രാജ്ഭവൻ മാർച്ചിനെതിരെ ബിജെപി ഹൈക്കോടതിയെ സമീപിച്ചു. ഹാജര്‍ ഉറപ്പു നല്‍കി ഉദ്യോസ്ഥരെയടക്കം പലരെയും സമരത്തിനിറക്കാൻ ശ്രമമെന്ന് ചൂണ്ടികാട്ടിയാണ് ബിജെപി ഹൈക്കോടതിയെ സമീപിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് ഹർജി സമർപ്പിച്ചത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഗവര്‍ണര്‍ക്കെതിരെ സമരരംഗത്തിറക്കാന്‍ ശ്രമമെന്ന് ഹര്‍ജിയിൽ പറയുന്നു. ഹാജര്‍ ഉറപ്പു നല്‍കിയാണ് പലരെയും സമരത്തിനിറക്കുന്നതെന്നും സമരത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നുവെന്നും സുരേന്ദ്രന്‍റെ ഹർജിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സമരത്തിനിറങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരെ തടയണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ഹർജിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.സി.പി.എമ്മിന്റെയും   മറ്റും സമരങ്ങളും ധർണ്ണയും മറ്റും വിജയിപ്പിക്കുന്നത് കുറേക്കാലമായി തൊഴിലുറപ്പുകാരാണ്. ഇവർക്ക് ഹാജർ ഉറപ്പാക്കിയാണ് മിക്കയിടങ്ങളിലും ധർണ്ണക്ക് കൊണ്ട് പോകുന്നത്

Write a comment
News Category