കലാശാലകളിൽ നിന്ന് സി.പി.എം കാരായ വൈസ് ചാൻസലർമാരെ പുറത്താക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഇടതുപക്ഷപ്രവർത്തകർ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. ലക്ഷം പേര് പങ്കെടുക്കുമെന്ന് അവകാശപ്പെട്ടിരുന്നുന്നുവെങ്കിലും പതിനായിരത്തിൽ താഴ് മാത്രം പേരാണ് മാർച്ചിനെത്തിയത്. സര്വകലാശാലകളിൽ ഇടതു പക്ഷക്കാരെ തിരുകി കയറ്റുന്നത് ഒഴിവാക്കാൻ ഗവർണ്ണർ ഇടപെട്ടിരുന്നു.സി.പി.എം കാരായ വൈസ് ചാന്സലര്മാരോട് രാജിവെക്കാൻ ഗവർണ്ണർ നിർദേശിച്ചതാണ് സി.പിഎമ്മിനെ പ്രകോപിപ്പിച്ചത്.സർവ്വകലാശാലകളെ ചുവപ്പണിയിച്ച് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രമഗത്തെ തകർക്കുള്ള നീക്കത്തെ പ്രതിരോധിക്കാനാണ് ഗവർണ്ണർ ശ്രമിച്ചിരുന്നത്.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാർച്ച് ഉത്ഘാടനം ചെയ്തു. നിയമ നടപടികൾ ഭയന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും മാർച്ചിൽ പങ്കെടുത്തിരുന്നില്ല.
ഗവർണ്ണർ പദവി രാഷ്ട്രീയ ഏജൻസികളായി മാറിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എൽഡിഎഫ് രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാൻ ശ്രമങ്ങൾ നടക്കുന്നു. കേരളം വിജ്ഞാന സമൂഹമായി മാറുന്നതിനെ ബിജെപി എതിർക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. യുജിസി മാർഗനിർദ്ദേശങ്ങൾ അടിച്ചേൽപ്പിക്കലാണ്. രാജ്യത്തിന്റെ വൈവിധ്യങ്ങൾ തകർക്കാനാണ് ആർഎസ്എസ് ശ്രമമെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.
ഇടതു മാർച്ചിന് പുല്ലു വില കൊടുത്ത് ഗവർണ്ണർ ; സർവകലാശാലകളിൽ പുതിയ വി.സി മാർ വരുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ
സി.പി.എം കാരായ വൈസ് ചാൻസലർമാരെ പുറത്താക്കാനുള്ള നീക്കത്തിൽ നിന്ന് പിറകോട്ടില്ലെന്ന് സൂചന നൽകി ഗവർണ്ണർ. ഉന്നത വിദ്യാഭ്യാസ മേഖലയെ ചുവപ്പണിയിക്കാനുള്ള നീക്കം അനുവദികാൻ കഴിയില്ലെന്ന് സമീപനമാണ് ഗവർണ്ണർ ഇന്നും കൈകൊണ്ടിട്ടുള്ളത്.സര്വകലാശാലകളിൽ പുതിയ വി.സി മാർ വരുമെന്ന് ഗവർണ്ണർ പ്രഖ്യാപിച്ചിട്ടുണ്ട്.