പ്രസ് ക്ലബുകളിലെ സർക്കാർ ഫണ്ട് ദുർവിനിയോഗ പരാതികളിൽ പരിശോധന വൈകിച്ചതിനു സംസ്ഥാന ധനവകുപ്പിനു സിഎജി ഇൻസ്പെക്ഷൻ റിപ്പോർട്ടിൽ രൂക്ഷ വിമർശനം. സി എ ജി വിമർശനത്തെ തുടർന്ന് ഡൽഹി കെ യുഡബ്ല്യുജെ ഘടകത്തിലെ 25 ലക്ഷം രൂപ സർക്കാർ ഫണ്ട് ദുർവിനിയോഗത്തെ കുറിച്ച് ധനവകുപ്പ് ഇൻ്റസ് പെക്ഷൻ വിങ്ങ് അന്വേഷിച്ചു കരടു റിപ്പോർട്ട് അഡീഷനൽ സെക്രട്ടറിക്കു സമർപ്പിച്ചു.
കേരളത്തിലെ വിവിധ പ്രസ് ക്ലബുകൾ രണ്ടര കോടി രൂപയുടെ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് ആരോപണത്തിൽ കഴമ്പുണ്ടെന്ന് പിആർഡി വകുപ്പിൽ സിഎജി മുൻപു നടത്തിയ ഇൻസ്പെക്ഷനിൽ കണ്ടെത്തിയിരുന്നു. ഈ തുക 18% വാർഷിക പലിശ കണക്കാക്കി തിരിച്ചു പിടിക്കാൻ നിർദേശം നൽകിയിരുന്നു.
തുക തിരിച്ചു പിടിക്കാനുള്ള തുടർ നടപടികൾ സ്വീകരിക്കേണ്ടത് ധനവകുപ്പാണ്. കേരള പത്രപ്രവർത്തക യൂണിയൻ്റെ സമ്മർദ്ദം കാരണം ധനവകുപ്പിലെ നടപടികൾ ഇഴഞ്ഞു നീങ്ങുന്നതിനിടെയാണ് സിഎജി ധനവകുപ്പിനെ വിമർശിച്ചു റിപ്പോർട്ട് നൽകിയത്. പരിശോധനകൾ വൈകിയതിനു വിശദീകരണം നൽകാനും ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പിണറായി വിജയൻ മീഡിയ സിൻഡിക്കേറ്റ് എന്ന് ആക്ഷേപിച്ചിരുന്ന വി.എസ്.ഭക്തരായ ഇടതു മാധ്യമ പ്രവർത്തക ചൊൽപടിക്കു നിർത്താൻ പിണറായി പ്രസ് ക്ലബുകളുടെ സർക്കാർ ഫണ്ട് വെട്ടിപ്പ് ആയുധമാക്കിയെന്ന് ഒരു വിഭാഗം മാധ്യമ പ്രവർത്തകർ പറയുന്നു. നിരന്തരംപിണറായി വിരുദ്ധ വാർത്തകൾ ചെയ്തിരുന്ന മാധ്യമ പ്രവർത്തകരൊക്കെ വിജിലൻസ് അന്വേഷണത്തിൽ നിന്നു രക്ഷപ്പെടാൻ സർക്കാർ അനുകൂലികളായ മാറി.
ലാവ് ലിൻ വാർത്തകൾക്ക് പ്രാധാന്യം നഷ്ടമായതും ഇക്കാലത്താണെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വിഭാഗം മാധ്യമ പ്രവർത്തകർ പറയുന്നു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന ജോൺ ബ്രിട്ടാസാണ് മാധ്യമ പ്രവർത്തകർക്ക് വേണ്ടി ഇടനിലക്കാരനായത്.-അവർ പറഞ്ഞു. ഇതേ രാജ്യ സഭാഗം തന്നെയാണ് നേരത്തെ എല്ലാ മാധ്യങ്ങൾക്കുമുള്ള സർക്കാർ പരസ്യങ്ങളുടെയും മറ്റും കാര്യത്തിൽ ഇടപെട്ടിരുന്നത്. മാധ്യമലോകത് പിടി മുറുക്കുകയും ഒരേ സമയം പിണറായി താല്പര്യങ്ങൾ സംരക്ഷിക്കുകയുമായിരുന്നു ബ്രിട്ടാസ് എന്നാണ് ഒരു വിഭാഗം മാധ്യമ പ്രവർത്തകർ പപറയുന്നത്. .മാധ്യങ്ങളുടെ പരസ്യ വരുമാനത്തിൽ ഇടപെടുകയും നിയന്ത്രണ ശക്തിയാവുകയും ചെയ്യുക വഴിയാണ് ബ്രിട്ടാസ് കേരളീയ മാധ്യമ സമൂഹത്തിലും അത് വഴി രാഷ്ട്രീയത്തിലും നിർണ്ണയകാ റോൾ നേടിയതെന്ന് ഈ മാധ്യമ പ്രവർത്തകർ ചൂണ്ടി കാട്ടുന്നു.
കെ യുഡബ്ല്യുജെ ഡൽഹി ഘടകത്തോട് 25 ലക്ഷം രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട പി ആർ ഡി ഡപ്യൂട്ടി ഡയറക്ടർ ഡോ.വേണു ഗോപാലിനെ ബ്രിട്ടാസ് ഇടപെട്ട് നോർക്കയിലേക്ക് സ്ഥലം മാറ്റിയെന്നും ഇവർ പറഞ്ഞു.. നിലവിൽ ധനകാര്യ ഇൻസ്പെക്ഷൻ വിങ്ങിൻ്റെ അന്വേഷണം മന്ദഗതിയിലാക്കി കെയുഡബ്ല്യുജെ ക്കാരെ സംരക്ഷിക്കുന്നത് ധനമന്ത്രാലയമാണെന്ന് ആരോപണം ഉയർന്നു കഴിഞിട്ടുണ്ട്.
അന്വേഷണത്തിന് ഉത്തരവിട്ടത് മുഖ്യമന്ത്രി
ഹൈക്കോടതിയിൽ നിന്നു നോട്ടീസ് കിട്ടിയപ്പോൾ പിആർഡി ചുമതലയുള്ള മുഖ്യമന്ത്രിയാണ് അന്വേഷണം ധനവകുപ്പ് ഇൻസ്പെക്ഷൻ വിങ്ങിനു കൈമാറി ഉത്തരവിട്ടത്. സി എ ജി ഇടപെടലിനെ തുടർന്ന് കേരളത്തിലെ വിവിധ പ്രസ് ക്ലബുകളിൽ ധനവകുപ്പ് ഇൻസ്പെക്ഷൻ വിങ്ങ് പരിശോധനയുണ്ടാകുമെന്ന് അറിയുന്നു
കേസരി സ്മാരക ട്രസ്റ്റ് , തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട് പ്രസ് ക്ലബുകളാണ് രണ്ടര കോടിയുടെ സർക്കാർ ഫണ്ട് വെട്ടിച്ചതെങ്ങ് ആരോപണമുള്ളത്.. സി എ ജി നിർദേശ പ്രകാരം 18% പലിശ ഈടാക്കുമ്പോൾ അഞ്ചു കോടിയിലേറെ രൂപ തിരിച്ചു പിടിക്കേണ്ടി വരും. പ്രസ് ക്ലബുകളുടെ സർക്കാർ ഫണ്ട് കേസിൽ ക്രിമിനൽ കേസെടുക്കണമെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുമുണ്ട്