സോളാർ പീഡന കേസില്‍ മുൻ മന്ത്രി എ പി അനിൽ കുമാറിനെതിരായ പരാതി വ്യാജമെന്ന് സിബിഐ. 2012 കൊച്ചിയിലെ ഒരു ഹോട്ടലിൽ ട്രാവൽ മാർട്ട് നടക്കുമ്പോൾ ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.
അനിൽ കുമാർ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. അനിൽ കുമാറിന്‍റെ പ്രൈവറ്റ് സെക്രട്ടറി നസറുള്ള ഡൽഹി കേരള ഹൗസിൽ വച്ച് ഏഴ് ലക്ഷം വാങ്ങിയെന്ന ആരോപണവും വ്യാജമെന്ന് സിബിഐ കണ്ടെത്തി. ഈ കാര്യങ്ങള്‍ വ്യക്തമാക്കി സിബിഐ തിരുവനന്തപുരം കോടതിയിൽ റിപ്പോർട്ട് നൽകി.
വൻ വിവാദമായ സോളാർ ലൈംഗിക പീഡന കേസിൽ ഇത് മൂന്നാമത്തെ നേതാവിനാണ് സിബിഐ ക്ലീൻ ചിറ്റ് നല്‍കുന്നത്. നേരത്തെ ഹൈബി ഈഡൻ എംപിക്കും അടൂർ പ്രകാശ് എംപിക്കുമെതിരായ ആരോപണങ്ങള്‍ തള്ളി സിബിഐ റിപ്പോർട്ട് നൽകിയിരുന്നു.