ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് അർജെന്റീന ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. . ജൂലിയന്‍ അല്‍വാരസിന്റെ ഇരട്ട ഗോളുകളും പെനാല്‍റ്റി ഗോളാക്കിയ മെസിയുമാണ് അര്‍ജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്.18 ആം തീയതി ആൺ ഫൈനൽ.ഫ്രാൻസ്-മൊറോക്കോ മത്സരത്തിലെ വിജയികളെ അർജെന്റീന ആൻ നേരിടും.
മത്സരത്തിന്റെ ആധിപത്യം നേടിയ ക്രോയോഷ്യയെ വരിഞ്ഞു മുറുക്കിയാണ് അർജെന്റീന നായകൻ മെസ്സി രാജ്യത്തിന് ഫൈനൽ നേടി കൊടുത്തത്. ലൂക്ക മോഡ്രിച്ചിന്റെയും കൂട്ടരുടെയും മുന്നേറ്റങ്ങൾ പലപ്പോഴും അർജെന്റീന ഗോൾ പോസ്റ്റിൽ അപകടം വിതച്ചിരുന്നു. മെസ്സിയുടെ സഹായത്തോടെ യുവതാരം ജൂലിയൻ അലവറസ് ചാട്ടുളി പോലെ കളത്തിൽ നിറഞ്ഞു കളിച്ചു.
ക്രോയോഷ്യൻ ഗോൾ കീപ്പർ ഡൊമിനിക്ക് ലിവ്‌കോവിക്കിന് പറ്റിയ പിഴവിൽ അർജന്റീനക്ക് പെനാൽറ്റി ലഭിച്ചു ക്രയോഷ്യൻ വലയിൽ ഗോൾ വീണതോടെ കൂടുതൽ അക്രമാസക്തരായ ക്രോയോഷ്യക്ക് പതുക്കെ കളിയുടെ നിയന്ത്രണവും പോയി. പിന്നീട അൽവാറീസ് മെസ്സിയുടെ സഹായത്തോടെ നടത്തിയ ഗോൾ വേട്ട ക്രോയോഷ്യൻ സ്വപ്നങ്ങൾ തല്ലിക്കെടുത്തി.