Friday, April 11, 2025 12:12 AM
Yesnews Logo
Home News

സപ്ലൈകോ ക്രിസ്തുമസ് ന്യൂ ഇയര്‍ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ

സ്വന്തം ലേഖകന്‍ . Dec 19, 2022
supplyco-xmas-fare--mela-launching-tmw-cm-kerala
News

ഈ വര്‍ഷത്തെ സപ്ലൈകോയുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകുന്നേരം 4.30ന് പുത്തരിക്കണ്ടം മൈതാനിയില്‍ ഭക്ഷ്യ പാെതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനിലിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ഉത്സവകാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കുന്നതാണ്. ഡിസംബര്‍ 20 മുതല്‍ ജനുവരി 2 വരെയാണ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത്.
 
കേരളത്തിലെ മറ്റ് 13 ജില്ലകളിലും ജില്ലാ ഫെയറുകള്‍ സംസ്ഥാനത്തെ ഓരോ താലൂക്കിലും സപ്ലൈകോയുടെ ഒരു പ്രധാന വില്‍പ്പന കേന്ദ്രത്തോട് ചേര്‍ന്ന് ഫെയറുകള്‍ നടക്കും. ഹോര്‍ട്ടികോര്‍പ്പ്, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ, മില്‍മ, കുടുംബശ്രീ എന്നിവയുടെ പ്രത്യേകം സ്റ്റാളുകള്‍ മേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രാദേശിക കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പച്ചക്കറികള്‍ നേന്ത്രക്കുല എന്നിവയ്ക്കായി കര്‍ഷകര്‍ നടത്തുന്ന സ്റ്റാളുകള്‍ ഉണ്ടായിരിക്കുന്നതാണ്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും

Write a comment
News Category