Thursday, November 21, 2024 03:56 PM
Yesnews Logo
Home News

മാണി സി കാപ്പന്റെ സ്റ്റാഫിന്റെ അപകടമരണത്തിനു കാരണം മയക്കുമരുന്ന്? ; അപകടമരണത്തിൽ ദുരൂഹത

സ്വന്തം ലേഖകന്‍ . Dec 25, 2022
mani-c-kappan-driver-mdma-accident
News

മാണി സി കാപ്പന്‍ എംഎല്‍എയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ മരണത്തിന് കാരണമായ ഏറ്റുമാനൂരിലുണ്ടായ വാഹനാപകടത്തില്‍ വഴിത്തിരിവ്. അപകടത്തില്‍ മരിച്ച രാഹുലും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തില്‍ നിന്ന് ലഹരിമരുന്നായ എംഡിഎംഎ കണ്ടെടുത്തത്. 5 മില്ലിഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്.

രാഹുലിനൊപ്പം കാറിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ നിലവില്‍ പരിക്കേറ്റ് ചികിത്സയിലാണ്. ലഹരിമരുന്നിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മാണി സി കാപ്പന്‍ എം എല്‍ എയുടെ ഡ്രൈവര്‍ രാഹുല്‍ ആണ് ഇന്നലെ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത്. രാവിലെ തന്നെ കാറില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയ വിവരം ലോക്കല്‍ പൊലീസ് അറിയിച്ചിരുന്നുവെന്നാണ് എസ്.പി പറയുന്നത്.

കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാക്കളെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു അപകടം. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിന്റെ വീട്ടില്‍നിന്നും സാധനങ്ങള്‍ എടുക്കാന്‍ പോകും വഴിയാണ് അപകടമുണ്ടായത്.

Write a comment
News Category