പോപ്പുലർ ഫ്രണ്ടിന് രാജ്യാന്തര ഭീകര സംഘടനയുമായി നിരന്തര ബന്ധമുണ്ടെന്ന് എൻ.ഐ.എ .ഇത് സംബന്ദിച് റിപ്പോർട്ട് ഏജൻസി കോടതിയിൽ സമർപ്പിച്ചു. കേരളത്തിലെ പ്രമുഖ വ്യവസായികൾ ഉൾപ്പെടെയുള്ള ചിലർക്ക് സംഘടനയുടെ സാമ്പത്തിക ഇടപടികളിൽ ബന്ധമുണ്ടെന്ന് വിവരം സ്ഥിരീകരിക്കാൻ നിരീക്ഷണം ശക്തമാക്കി.ഈ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം മാസങ്ങളോളമായി നിരീക്ഷണത്തിലാണ്.
പോപ്പുലർ ഫ്രണ്ടിന് വേണ്ടി വൻ തോതിൽ പണം സ്വരൂപിക്കുന്നവരാണിവർ.മാധ്യങ്ങൾക്ക് വൻതോതിൽ പരസ്യം നൽകുന്നവരും ഇക്കൂട്ടത്തിലുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ എൻ.ഐ.എ നടത്തിയ റെയ്ഡ് വാർത്ത മിക്ക മാധ്യമങ്ങളും മുക്കി.നിരോധിത സംഘടനയുടെ രണ്ടാണ് നിര നേതാക്കളുടെയും ക്രിമിനലുകളുടെയും വസതികളിൽ എൻ.ഐ.എ റെയ്‌സ് നടത്തി. പി.എഫ്.ഐ. സംസ്ഥാന കമ്മറ്റി അംഗം മുഹമ്മദ് റാഷിയുടെ വീട്ടിലുൾപ്പെടെയാണ് പുലര്‍ച്ചെയോടെ റെയ്ഡ്. രണ്ടാം നിര പ്രാദേശിക നേതാക്കളുടെ വീട്ടിലാണ് അതിരാവിലെ അന്വേഷണ സംഘമെത്തിയത്. ഇവരിൽ പലരുടേയും സാമ്പത്തിക സ്രോതസ്സ് പരിശോധിക്കാനാണ് റെയ്ഡ് നടത്തിയത്.
കടുത്ത തീവ്രവാദികളായ പി.എഫ്.ഐ നേതാക്കളെയും ഏജൻസി വെറുതെ വിടുന്നില്ല . മണ്ണാർക്കാട് കോട്ടോപ്പാടത്തു നാസർ മൗലവിയുടെ വീട്ടിൽ റെയ്ഡ് നടന്നു. ഇയാൾ നേരത്തെ പി.എഫ്.ഐI ഭാരവാഹി ആയിരുന്നു.തിരുവനന്തപുരത്ത് തോന്നയ്ക്കൽ, പള്ളിക്കൽ, നെടുമങ്ങാട് എന്നിവിടങ്ങളിൽ റെയ്ഡ് നടക്കുന്നു. പി.എഫ്.ഐ. നിരോധനത്തിന്റെ തുടർച്ചയായാണ് പരിശോധന.എറണാകുളത്ത് എട്ടിടത്തും ആലപ്പുഴയിൽ നാലിടത്തും ഏജൻസി റെയ്ഡ് നടത്തി. ആലപ്പുഴയിലെ ചന്തിരൂർ, വണ്ടാനം, വീയപുരം, ഓച്ചിറ, എറണാകുളം ജില്ലയിലെ എടവനക്കാട്, ആലുവ, വൈപ്പിൻ മേഖലകളിലാണ് പരിശോധന.
പോപ്പുലർ ഫ്രണ്ടിന് അൽ ക്വയ്‌ദയുമായി അടുത്ത ബന്ധമുണ്ടെന്ന് ഏജൻസി നേരത്തെ കണ്ടെത്തിയിരുന്നു. അൽക്വഇദയുമായി നിരന്തര ബന്ധത്തിലാണ് പി.എഫ്.ഐ നീങ്ങിയിരുന്നത്. ഭീകര സംഘടനകൾ പരസ്പരം ആശയ വിനിമയം നടത്താൻ പ്രത്യേക ഉപകരണമാണ് ഉപയോഗിച്ചിരുന്നത്. രഹസ്യ വിഭാഗവും പ്രവർത്തിച്ചിരുന്നു. ഇത്രത്തിലുള് ഉപകരണം കേരത്തിൽ നിന്നാണ് എൻ.ഐ എ കണ്ടെത്തിയത്. ഒരു പ്രമുഖ വ്യവസായി പി.എഫ്.ഐ ക്കു വേണ്ടി കോടികൾ സ്വരൂപിച്ചതിന്റെ കൂടുതൽ തെളിവുകൾ ഏജൻസി ശേഖരിച്ചു വരികയാണ്.