Friday, April 11, 2025 12:08 AM
Yesnews Logo
Home News

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി

സ്വന്തം ലേഖകന്‍ . Jan 05, 2023
hc-kerala-strike-govt-employees-
News

പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കേരള ഹൈക്കോടതി. സർക്കാർ ജീവനക്കാർ പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി, പണിമുടക്കുന്നവർക്ക് ശമ്പളത്തിന് അർഹതയില്ലെന്നും പറഞ്ഞു.പണിമുടക്കുന്നവർക്ക് സർക്കാർ ശമ്പളം നൽകുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം.

കഴിഞ്ഞ വർഷം സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിനെതിരെ തിരുവനന്തപുരം സ്വദേശി ചന്ദ്രചൂഡൻ നായർ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പണിമുടക്കുന്നവർക്കു സർക്കാർ ഖജനാവിൽ നിന്നു ശമ്പളം നൽകുന്നത് ശരിയല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Write a comment
News Category