വ്യവസായ പ്രമുഖൻ എം.എ യുസഫലിയെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് യൂയൂസഫലിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുള്ളത്. വ്യവസായ പ്രമുഖന്റെ പേര് സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കേസിൽ പല വട്ടം പരാമര്ശിക്കപ്പെട്ടിട്ടുള്ളതാണ്. ഒടുവിൽ ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസിലും യൂസഫലിയുടെ പേര് പരമാറ്ശിക്കപ്പെട്ടു. ലൈഫെമിഷൻ കേസന്വേഷണത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് യൂസഫലിക്ക് സമസ് അയച്ചിട്ടുള്ളതെന്നാണ് വിവരം.
സ്വപ്‍ന സുരേഷ് കേസിൽ പിടികൂടപ്പെട്ടപ്പോൾ പുറത്തു വന്ന രേഖകളിൽ യൂസഫലിയുടെ പേര് പരാമര്ശിക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട എറണാകുളത് ഒരു കേസും നിലവിൽ ഉണ്ട്.ആ വേളയിൽ; യൂസഫലിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈം നന്ദകുമാർ കോടതിയ സമീപിച്ചത്. കേസിൽ ചോദ്യം ചെയ്യലിന് കോടതി ഉത്തരവിടുകയും ചെയ്തതാണ്.എന്നാൽ കസ്റ്റംസ് വേണ്ട നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ എന്ത് കൊണ്ടോ ചോദ്യം ചെയ്യൽ ഉണ്ടായില്ല.എന്നാൽ ഇത്തവണ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ലുലു മേധാവിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുള്ളത്. കേസിൽ വീഴ്ച വരുത്തിയ കസ്റ്റം മേധാവിയെ മഹാരാഷ്ട്രയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.
ഇ.ഡി അഡീഷണൽ ഡയറക്ടർ പി.കെ ആനന്ദാണ് യുസഫലിക്ക് നോടീസ് നൽകിയിട്ടുള്ളത്. മാർച്ച് ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം. യൂസഫലി മാർച്ച്ഒ ന്നിന് ഹാജരായിട്ടില്ലെന്നാണ് ഇ.ഡി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.രാജ്യാന്തര തലത്തിൽ പ്രമുഖനായ യൂസഫലിയെ തന്നെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുള്ളത് വ്യവസായ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. അതും കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമെന്നത് പ്രസക്തമാണ്.
നേരത്തെ ലോകത്തെ [പ്രമുഖ ജ്വല്ലറി ഉടമയായ ജോയ് ആലുക്ക ഇ.ഡി വലയിൽ പെട്ടിരുന്നു. മണപ്പുറം ഫിനാൻസ് മേധാവിയായ നന്ദകുമാറിനെതിരെയുംമറ്റൊരു കേസിൽ അന്വേഷണം നടക്കയാണെന്ന് ഇ.ഡി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കേരളത്തിലെ പ്രമുഖ വ്യവസായികൾ തന്നെ കള്ള പണം വെളുപ്പിക്കൽ കേസിന്റെ കരി നിഴലിൽ വീഴുന്നത് ഇതാദ്യമായാണ്. മൂന്നോളം വ്യവസായികൾ ഇ.ഡി നിരീക്ഷണ പരിധിയിലാണ്
സ്വപനയുടെ ചാറ്റിൽ യൂസഫലിയെ കുറിച്ച് പരാമർശം; സാമൂഹ്യ മാധ്യങ്ങളിലും യൂസഫലി ഇ.ഡി ചോദ്യം ചെയ്യൽ ഉടനെന്ന് വാർത്ത
സ്വപനയുടെ സ്‌പേസ് പാർക്കിലെ നിയമനം യൂസഫലി എതിർക്കുമെന്ന് ആശങ്ക പങ്കു വെക്കുന്ന വിധത്തിൽമുഖ്യമന്തഗ്രിയുടെ അടുപ്പക്കാരൻ എം.ശിവശങ്കരന്റെ വാട്സ് ആപ് ചാറ്റ് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനു ശേഷം സംഘ് അനുഭാവികളായ പ്രമുഖരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ യുസഫലി ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്ന് തരത്തിൽ വാർത്തകൾ വന്നിരുന്നു. ഡോക്ടർ ഭാർഗവ റാമിന്റെ സാമൂഹ്യ മാധ്യമ പോസ്റ്റിൽ ഇക്കര്യം സ്പഷ്ടമായി വ്യക്തമാക്കപ്പെട്ടതാണ്. എന്നാൽ ഇതാദ്യമായാണ് ചോദ്യം ചെയ്യൽ രേഖകൾ പുറത്തു വരുന്നത്.
സി.പി.എമ്മുമായി അടുത്ത ബന്ധമുള്ള യുസഫലി ഒട്ടു മിക്ക മറ്റു രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ്. പ്രധാനമന്ത്രിയുമായി അടുപ്പമുണ്ടെന്ന് പ്രകടിപ്പിക്കാൻ യൂസഫലി നിരന്തരം ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ എഫ്.ബി പോസ്റ്റുകളിൽ മോദിയെ പുകഴ്ത്തുന്ന നിരവധി സന്ദേശംങ്ങൾ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അത് കൊണ്ട് തന്നെ കേന്ദ്ര സർക്കാരിന്റെ അടുപ്പക്കാരനായ വ്യവസായി എന്ന വിലയിരുത്തൽ പൊതുവേയുണ്ടായി. എന്നാൽ ഇ.ഡി നോട്ടിസ് പുറത്തായതോടെ അടുപ്പം അന്വേഷണത്തെ ബാധിക്കില്ലെന്ന് വ്യക്തമാവുകയാണ്. കേന്ദ്രം ഒരു അടുപ്പത്തെയും പരിഗണിക്കുന്നില്ലെന്ന് സന്ദേശവും ഇതോടെ ലഭിക്കയാണ്. സ്വർണ്ണ കേസ് നിര്ണ്ണായക വഴിതിരുവിലേക്കെന്ന സൂചനയും യൂസഫലി അന്വേഷണം നൽകുന്നു. .