ലോക സമയം ആരംഭിക്കുന്ന ന്യൂസിലാൻഡിലെ ഏറ്റവും വലിയ സിറ്റിയായ ഓക്കലാൻഡിലെ ശ്രീ ഗണേശ ക്ഷേത്രത്തിൽ, ന്യൂസിലാണ്ടിന്റെ കലാചരിത്രത്തിൽ ആദ്യമായി പഞ്ചാരി മേളം അരങ്ങേറി.
കോവിഡ് മഹാമേരി സാർവ്വത്രികമാക്കിയ ഓൺ ലൈൻ പഠനത്തിലൂടെ വാദ്യ ഉപകരണങ്ങളുടെ രാജാവായ ചെണ്ട മേളം, ചെണ്ട വിദ്വാൻ പോരുർ ഹരികൃഷ്ണനിലൂടെ മൂന്നു വർഷത്തെ ഓൺ ലൈൻ പഠനം നടത്തിയ ശേഷമാണ് ഔക്കലാൻഡിലെ 15 കലാകാരൻമാർ പഞ്ചാരിമേളം അവതരിപ്പിച്ചത്.
നാലു തലമുറയായി കേരളത്തിലെ ചെണ്ട വിദ്വാൻമാർക്ക് ചെണ്ട നിർമിച്ചു നൽകുന്ന പാലക്കാട് ലക്കിടിയിലെ പ്രകാശ് തയ്യാറാക്കി ഇവിടെ എത്തിച്ച ചെണ്ടയിലൂടെയാണ് അരങ്ങേറ്റം സാധ്യമായത്.
കേരളത്തിൽ നിന്നും 20 ചെണ്ടകൾ, നാല് ഇലത്താളം എന്നിവ ഔക്കലാൻഡിൽ എത്തിക്കുന്നതിന്നു ലോക കേരള സഭ അംഗവും യെസ്‌ന്യൂസ് ഡയറക്ടറുമായ ഡോ. പി. വി.ജയരാജ് ആവശ്യമായ സഹായങ്ങൾ ചെയുകയും, പാലക്കാട് കൽപ്പാത്തിയിലെ മുഖ്യ തന്ത്രിയായ ചന്ദ്രു കുരുക്കൾ കാർമികത്വം വഹിച്ചു അരങ്ങേറ്റ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.