കർണ്ണാടകയിൽ മന്ത്രിസഭാ രൂപീകരണം രണ്ടാം ഘട്ടത്തിലേക്ക് നീളുന്നു . ശിവകുമാറുമായുള്ള തർക്കം പരിഹരിച്ചതിനു ശേഷം മന്ത്രിമാരെ നിശ്ചയിക്കാൻ സിദ്ധരാമയ്യ ഡൽഹിയിലേക്ക് തിരിച്ചു. പതിനഞ്ചോളം മന്ത്രിമാർ ഉണ്ടാകുമെന്ന്ന് സൂചന .ശിവകുമാർ ആഭ്യന്തരം ഉൾപ്പെടെ ആറോളം വകുപ്പുകളിൽ നോട്ടമിട്ടിട്ടുണ്ട്.
മലയാളികളായ കെ.ജി ജോർജ്ജ് , യു.ടി ഖാദർ എന്നിവർ മന്ത്രിസഭയിൽ ഉണ്ടാകും. എം.ബി പട്ടേൽ ലക്ഷ്മൺ സവാദി , ദിനേശ് ഗുണ്ടുറാവു, രാമലിംഗ റെഡ്ഢി, കെ.എച്ച് മുനിയപ്പ, പരമേശ്വര എന്നിവർക്കാണ് സാധ്യതകൾ ഏറെയുള്ളത്. പരമേശ്വര നല്ല വകുപ്പ് വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. ദളിത് വിഭാഗങ്ങൾക്ക് അർഹമായ സ്ഥാനം നൽകിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
പാർട്ടിയെ പിന്തുണച്ച ലിംഗായത്തുകൾ വൊക്കലിംഗ മുസ്‌ലിം സമുദായങ്ങൾക്ക് അര്ഹമായ പ്രാതിനിധ്യം നല്കാൻ കോൺഗ്രസ്സ് തയ്യാറാകുമെന്ന് സൂചനയുണ്ട്. സിദ്ദരാമയ്യയുടെ വലംകൈയായ കെ.ജി ജോര്ജിനും ഖാദറിനും മികച്ച വകുപ്പുകൾ ലഭിക്കും. ഇന്ന് ഡൽഹിയിൽ നടക്കുന്ന തുടർചർച്ചകൾക്കു ശേഷം അന്തിമ തീരുമാനമുണ്ടാകും.