Thursday, November 21, 2024 03:34 PM
Yesnews Logo
Home News

നിലമ്പൂർ- നഞ്ചങ്കോട് റെയിൽ പാത ;സർവേ എട്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ചേംബർ ഓഫ് കൊമേഴ്‌സ്

News Desk . May 19, 2023
nilambur-nachanjode-railway-survey-wayanad-chamber-of-commerce-secretary-milton-francis-johni-pattani-president
News

നിർദ്ദിഷ്ട നിലമ്പൂർ നഞ്ചങ്കോട് റെയിൽ പാതയുടെ സർവേ എട്ടു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് വയനാട്  ചേംബർ ഓഫ് കൊമേഴ്‌സ്  ഡയറക്റ്റർ ബോർഡ് യോഗം ആവശ്യപ്പട്ടു. സർവേ ജോലികൾ പൂർത്തിയാക്കി അടുത്ത ബജറ്റിൽ നിർദ്ദിഷ്ട പാതക്ക് തുക അനുവദിക്കണമെന്നും കൽപ്പറ്റയിൽ ചേർന്ന  ചേംബർ യോഗം ആവശ്യപ്പട്ടു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവുമായി ചേംബർ ഭാരവാഹികൾ  കൂടികാഴ്‌ചാ നടത്തും . നഞ്ചങ്കോട് , ഗുണ്ടൽപ്പേട്ട സുൽത്താൻ ബത്തേരി കൽപ്പറ്റ മേപ്പാടി വഴിയാണ് നിർദ്ദിഷ്ട പാത നിലമ്പൂരിലേക്ക് നിർമ്മിക്കാൻ വഴിയൊരുങ്ങുന്നത്. 

2024 ലെ ബജറ്റിൽ നിർദ്ദിഷ്ട റെയിൽവേ  പാതക്കുള്ള തുക വകയിരുത്തുന്നതുനുള്ള സമ്മർദ്ദം ശക്തമാക്കാനും ചേംബർ യോഗം തീരുമാനിച്ചു. ഭാരവാഹികളായ ജോണി പാറ്റാനി, മിൽട്ടൺ ഫ്രാൻസീസ്, ഓ.വി വീരേന്ദ്രകുമാർ, ഇ.പി.മോഹൻദാസ്, മോഹൻ ചന്ദ്രഗിരി എന്നിവർ യോഗത്തിൽ സംബന്ധിച്ചു. റെയിൽവേ പാത യാഥാർഥ്യമാക്കാൻ പരിശ്രമിക്കുന്ന നിലമ്പൂർ നഞ്ചങ്കോട് റെയിൽവെ ആക്ഷൻ കമ്മിറ്റിക്ക് സർവ  പിന്തുണയും  നൽകും. വയനാട്ടിലെ എല്ലാ സംഘടനകളെയും ഒരുമിപ്പിച്ച് റെയിൽവേ പാത യാഥാർഥ്യമാക്കൻ ചേംബർ പരിശ്രമിക്കുമെന്ന് യോഗത്തിൽ ധാരണയായി

സർവേ നടപടികൾക്ക് ഈയിടെ  കേന്ദ്ര സർക്കാർ തുക അനുവദിച്ചിരുന്നു. വയനാട് ചേംബർ ഉൾപ്പെടെ നിരവധി സംഘടനകൾ റെയിൽ പാതക്കായി സമ്മർദ്ദം ചെലുത്തി വരികയായിരുന്നു. കേന്ദ്ര റെയിൽ മന്ത്രി, നീതി ആയോഗ് സി.ഇ.ഓ , റെയിൽവേ ബോർഡ് ചെയർമാൻ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിരുന്നു. സുരേഷ് ഗോപി , ഇ ശ്രീധരൻ ഉൾപ്പെടയുള്ളവർ ഇക്കാര്യത്തിൽ ചേംബറിന്  സഹായം നൽകി വരികയാണ്. 

ബംഗളൂർ-മൈസൂർ -ഹൂബ്ലി മേഖലകളെ കൊച്ചിയുമായി ബന്ധിപ്പിക്കുന്നത്തിന്റെ ആദ്യപടിയാണ് നഞ്ചങ്കോടിനെ നിലമ്പൂരുമായി ബന്ധിപ്പിച്ചു റെയിൽ പാത കൊണ്ട് വരുന്നത്. സർവേ നടപടികൾക്ക് കാലതാമസം വരാതിരിക്കാൻ റെയിവേ മന്ത്രാലയവുമായി   ചേംബർ ഓഫ് കൊമേഴ്‌സ് നിരന്തര സമ്പർക്കത്തിലേർപ്പെടാൻ  യോഗത്തിൽ ധരണയായി. ഇതിന് ഡൽഹിയിൽ ചേംബർ പ്രത്യേക സംവിധനങ്ങൾ  ഒരുക്കും.  ജനപ്രതിനിധികളെ കൂടി ഏകോപിക്കും.  നിർദ്ദിഷ്ട പാത കടന്നുപോകുന്ന മേഖലകളിലെ ചേംബർ ഓഫ് കൊമേഴ്‌സുകളുടെ പിന്തുണ നിർദ്ദിഷ്ടപാതക്ക് ഉറപ്പാക്കാനും ചേംബർ യോഗത്തിൽ ധാരണയായി.  ഇതിനായി ചേംബർ കോഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകുന്നതും ഭാരവാഹികൾ അറിയിച്ചു. നിർദ്ദിഷ്ട പാത കടന്നുപോകുന്ന മേഖലകളിലെ ചേംബർ ഓഫ് കൊമേഴ്‌സുകളുടെ പിന്തുണ നിർദ്ദിഷ്ടപാതക്ക് ഉറപ്പാക്കാനും ചേംബർ യോഗത്തിൽ ധാരണയായി.  ഇതിനായി ചേംബർ കോഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകുമെന്നും  ഭാരവാഹികളായ ജോണി പാറ്റാനി , മിൽട്ടൺ ഫ്രാൻസീസ് എന്നിവർ  അറിയിച്ചു. 

നിർദ്ദിഷ്ട പാതക്ക് സമാന്തരമായി മൈസൂർ കോഴിക്കോട് എക്സ്പ്രസ്സ് ഹൈവേയും നിർമ്മണം തുടങ്ങണമെന്നും ചേംബർ ആവശ്യപ്പട്ടു. നിർദ്ദിഷ്ട വയനാട് എക്സപ്രസ്സ്‌വേയുടെ ഡി.പി.ആർ തയ്യാറാക്കുന്ന ജോലികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും ചേംബർ  യോഗം കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. ഏറു പാതകളും ഒരുമിച്ചു നിർമ്മിക്ക  വഴി ചെലവും അതോടൊപ്പം പാരിസ്ഥിക പ്രശ്നങ്ങളും കുറയ്ക്കാനാകും.

Write a comment
News Category