പുൽപ്പള്ളിയിൽ ഫോറസ്റ്റുകാർക്കെതീരെ ആയോരക്കണക്കിന് നാട്ടുകാർ തെരുവിൽ. പുൽപ്പള്ളി പട്ടണത്തിൽ നാട്ടുകാർ ഫോറസ്റ്റ് വാഹനം തടഞ്ഞിട്ടിരിക്കയാണ്. പൊലീസുകാരെ നാട്ടുകാർ അടുപ്പിക്കുന്നില്ല. ജനക്കൂട്ടം രോഷാകുലരായതോടെ പോലീസ് സ്ഥലത്തു നിന്ന് മാറി. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളിയിൽ എത്തിയപ്പോളാണ നാട്ടുകാർ രോഷാകുലരായത്.
വന്യമൃഗ പ്രശ്നം പരിഹരിക്കാൻ ശാശ്വത പരിഹാരം വേണമെന്ന് ആവശ്യത്തിൽ ഉറച്ചു നിൽക്കാനുമാണ് നാട്ടുകാർ. എം.എൽ.എ മാരെ ഉൾപ്പെടെ പ്രദേശത്തേക്ക് അടുപ്പിക്കുന്നില്ല.
പേരിനു മാത്രം പ്രവർത്തിക്കുന്ന വയണ്ട് മെഡിക്കൽ കോളേജിൽ ചികിത്സ പിഴവ് വന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. ആൻ ആക്രമണത്തിൽ പരിക്കേറ്റ പോളിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മതിയായ ചികിത്സാ ഉറപ്പിക്കാൻ കഴിഞ്ഞില്ല എന്ന ആരോപണം വീട്ടുകാർ ഉയർത്തി.ഇതിനിടയിൽ കേണിച്ചിറയിൽ ഇന്ന് കടുവ കൊന്ന നാൽക്കാലിയുടെ ശവവും ഫോറസ്റ്റ് വാഹനത്തിൽ പ്രതിഷേധക്കാർ കെട്ടിയിട്ടു.ജനങ്ങൾ രോഷാകുലരായി നിലയുറപ്പിച്ചിരിക്കയാണ്. ചർച്ചകൾക്ക് അധികൃതർ ശ്രമിച്ചെങ്കിലും നാട്ടുകാർ വഴങ്ങിയിട്ടില്ല.
പോളിന്റെ ശവ സംസ്കാരം വൈകീട്ട്
കുറുവ ദ്വീപിൽ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം ഇന്ന് രാവിലെ ബന്ധുക്കൾക്ക് കൈമാറി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ള മൃതദേഹം ഇന്നലെ രാത്രിയോടെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. വയനാട്ടിൽ ഇടത്-വലത് മുന്നണികൾ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമാണ്. വന്യജീവി ആക്രമണത്തിൽ ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം. ബിജെപിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനിടെ നഷ്ടപരിഹാരം, കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂ എന്ന നിലപാടിലാണ് പോളിന്‍റെ ബന്ധുക്കള്‍