Thursday, November 21, 2024 11:59 AM
Yesnews Logo
Home News

സിദ്ധാർത്ഥന്റെത് കൊലപാതകമെന്ന സംശയം ബലപ്പെടുന്നു; സി.ബി.ഐ അന്വേഷണം വഴിത്തിരിവാകും

M.B. Krishnakumar . Mar 09, 2024
sidharth-pookodu-cbi-enquiry
News

വെറ്റിനറി സർവകലാശാലയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സിദ്ധാര്ഥന്റേത് കൊലപതകമെന്ന് സംശയം ബലപ്പെടുന്നു. സാഹചര്യതെളിവുകളും ശരീരത്തിൽ അവശേഷിച്ചിരുന്ന മുറിവുകളും അവലോകനം ചെയ്ത വിദഗ്ദർ ഈ കൊലപാതക സാധ്യതയിലേക്കാണ്  വിരൽ ചൂണ്ടുന്നത്. 

പോസ്റ്റ് മോർട്ടം   കുറിപ്പിൽ  മരണത്തിനു മുൻപായി  ശരീരഭാഗങ്ങളിൽ ഉണ്ടായിട്ടുള്ള    മാരകമായ ചതവുകളെക്കുറിച്ച്   പരാമര്ശിക്കപെടുന്നുണ്ട്.മുറിവുകൾ ഉണ്ടായതിനു ശേഷം ഒരാൾക്കും നേരെ നില്ക്കാൻ കഴിയും എന്ന് കരുതാനാവില്ല . അറുപതു  കിലോയിൽ അധികം  ഭാരമുള്ളയാൾ    തൈറോയ്ഡ് ഗ്രന്ഥി യുടെ  മധ്യഭാഗത്തു കൂടി കേട്ടിട്ട്  തൂങ്ങി വലിഞ്ഞാൽ അതിന്റെ കാർട്ടിലേജുകൾക്കു ക്ഷതമോ പൊട്ടലോ ഉണ്ടായിട്ടില്ല എങ്കിൽ 
തൂങ്ങി മരിച്ചതാണ് എന്ന നിഗമനത്തിൽ എങ്ങിനെ എത്തുവാൻ കഴിയും ? വയറിനും , തോളെല്ലിന്  താഴെയും , വലതു കയ്യിലും ഉള്ള ചതവുകൾ  വെച്ചുകൊണ്ട്   സ്വമേധയാ കെട്ടിത്തൂങ്ങുവാൻ സാധിക്കുമോ? 
 ചതവുകളിലും  പെട്ട ക്ഷതങ്ങളിലും  ( ട്രാം ലൈൻ) രക്തം കട്ട പിടിച്ചിട്ടുണ്ടെങ്കിൽ  അസഹനീയമായ  വേദനയിൽ ബോധം നഷ്ടപ്പെടുകയോ, ശരീരത്തിന് തളർച്ച സംഭവിക്കുകയോ ചെയ്യും.  ആമാശയത്തിൽ  തവിട്ടു നിറത്തിലുള്ള ശ്രവം  രക്‌തവും  പ്ലാസ്മ യും കലർന്നതാണോ എന്ന് ദീർഘകാല പരിചയം ഉള്ള ഒരു  ഫോറൻസിക്  സർജന്  മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകാൻ സാധ്യത ഇല്ല.
 ക്ഷതങ്ങൾക്ക് മൂന്നു  ദിവസം പഴക്കം ഉള്ളതായി കണ്ടിട്ടുണ്ട്.  , വയറിനുള്ളിൽ ആഹാരം കഴിച്ച ലക്ഷണങ്ങൾ ഇല്ല. , സ്വമേധയാ തൂങ്ങി മരിച്ചതായി റിപ്പോർട്ടിൽ എവിടെയും   കണ്ടെത്തിയില്ല . 
മൃതപ്രായനാക്കി കെട്ടി തൂക്കിയോ, കഴുത്തു ഞെരിച്ച ശേഷം കെട്ടി തൂക്കി കൊലപ്പെടുത്തുകയോ ചെയ്യാനുള്ള സാദ്ധ്യതകൾ  പോസ്റ്റ്മോർട്ടം റിപ്പോർട്ട് തള്ളുന്നില്ല. 

വയറിലുണ്ടായ   ക്ഷതങ്ങൾ   അർദ്ധബോധാവസ്ഥയിൽ അമിതമായി ഉമിനീരിറക്കാൻ  കാരണമാകാറുള്ളതിനാൽ അത് ആത്മഹത്യ യുടെ കാരണമായി   കണക്കാക്കാൻ  പറ്റില്ല.
കണ്ണിലുണ്ടായ നിറ വത്യാസം മരണ ശേഷം മണിക്കൂറുകളോളം   കണ്ണ് തുറന്നിരുന്നത് കൊണ്ടാകാം . കുറ്റവിചാരണക്കു ശേഷം  ശിക്ഷയായി മർദ്ദനമുറകൾ നടപ്പിലാക്കി മരണപ്പെട്ടുവെങ്കിൽ  ഇതിനെ ഒരു എക്സ്ട്രാ ജുഡീഷ്യൽ കില്ലിംഗ് ആയി കണക്കിലാക്കേണ്ടി വരും . 

മുൻ വൈരാഗ്യമോ, രാഷ്ട്രീയ - ആദർശ വൈരുധ്യങ്ങളോ മറ്റു കരണങ്ങളോ ഒന്നും കൂടാതെ എന്ത് അധികാരത്തിന്റെ ബലത്തിൽ ഇത്തരം ഒരു ഹീനകാരനായ കുററം  ചെയ്തു എന്നത് വ്യക്തമാകേണ്ടതുണ്ട്. ഈ പ്രതികളുടെ കുടുംബ പശ്ചാത്തലവും,   വീടിനുള്ളിൽ അച്ഛനമ്മമാരുടെ  പരസ്പര പെരുമാറ്റവും , കുറ്റകളൊഫുല്ല ഉത്തരവാദിത്വ ബോധവും   മക്കളെ കുറ്റകൃത്യങ്ങൾക്കും , അസ്വാഭാവിക വൈകൃതങ്ങൾക്കും കാരണവുമായോ എന്നത് അന്വേഷണ വിധേയമാക്കേണ്ടതുണ്ട്.

സി.ബി.ഐ അന്വേഷണത്തിൽ സമഗ്ര മെഡിക്കൽ അവലോകനം നടക്കുമെന്നുള്ളത് കൊണ്ട് പ്രതികൾക്ക് രക്ഷപെടാൻ എളുപ്പമല്ല. ചോദ്യം ചെയ്യലുകൾ കൂടുതൽ ശാത്രീയമായിട്ടു നടക്കും. മൊഴി  കൊടുക്കാൻ വിസമ്മതിച്ചിട്ടുള്ള വൈമുഖ്യം കാണിക്കുന്ന പെൺകുട്ടികൾ ഉൾപ്പെടുയുള്ളവർ സി.ബി.ഐ സംഘത്തിന് മുന്നിൽ എത്തേണ്ടി വരും. ക്യാമ്പസിൽ അതിക്രമം കാണിക്കുന്നവരെ സംരക്ഷിക്കുന്ന അധ്യാപകരും കുടുങ്ങും. 
ഒരു പക്ഷെ കേരളത്തിലെ കലുഷിതമായ കാമ്പസ് രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെ കണ്ടെത്താനും സി.ബി.ഐ അന്വേഷണം ഉപകരിക്കും. സിദ്ധാർത്ഥന്റെ കുടുംബത്തിനും നീതി ലഭിക്കും. 

Write a comment
News Category