Thursday, November 21, 2024 12:17 PM
Yesnews Logo
Home News

കേരള സ്റ്റോറി മത പഠന ക്‌ളാസിൽ പ്രദർശിപ്പിച്ച് ഇടുക്കി രൂപത; ഇടതുപക്ഷ-യു.ഡി.എഫ് കേന്ദ്രങ്ങളിൽ ഞെട്ടൽ

News Desk . Apr 08, 2024
kerala-story-idukki-diocese-movie-
News

ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തതിനു പിന്നാലെ ‘കേരള സ്റ്റോറി’  ഇടുക്കി രൂപത  പള്ളികളിൽ പ്രദർശിപ്പിച്ചു.. സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ വിശ്വാസ പരിശീലന ക്ലാസിന്റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിച്ചത്. സിനിമ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിൽ അടക്കം റിലീസ് ചെയ്തതാണ്.ഇടുക്കി രൂപതയുടെ നീക്കം ഇടതുപക്ഷ-യു.ഡി.എഫ് കേന്ദ്രങ്ങളിൽ ഞെട്ടൽ ഉണ്ടാക്കി. ആരും  സംഭവത്തെ കുറിച്ച കണ്ട ഭാവം നടിച്ചിട്ടില്ല.ബി.ജെ.പി യും ദേശീയ കൃസ്ത്യൻ  സംഘടനകളും ഇടുക്കി രൂപതയെ പ്രശംസിച്ചു. ലവ് ജിഹാദിന്റെ ഭീകരാതെയെ തുറന്നു കാട്ടാനാണ് സിനിമ പ്രദര്ശിപ്പിച്ചതിലൂടെ ഉദ്ദേശിച്ചതെന്ന് രൂപത കേന്ദ്രങ്ങൾ പറഞ്ഞു.
 
പ്രണയ ചതിക്കുഴിയെ കുറിച്ച് ബോധവൽക്കരിക്കുന്നതിനാണ് സിനിമ പ്രദർശിപ്പിച്ചത് എന്നും വർഗീയ മാനം നൽകിയത് കൊണ്ടാണ് സിനിമ വിവാദ ചർച്ചയായതെന്നും ഇടുക്കി രൂപത വിശദീകരിച്ചു.

ലവ് ജിഹാദിൽ അകപ്പെട്ട കൃസ്ത്യൻ പൺകുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ദയനീയായ്‌ അവസ്ഥകൾ തുറന്നു കാട്ടിയ സിനിമക്കെതിരെ മുസ്ലീങ്ങളെ പ്രീണിപ്പിക്കാനായി ഇടത്-കോൺഗ്രസ്സ് സംഘടനകൾ രംഗത്തു വന്നിരുന്നു.എന്നാൽ സിനിമ ഇടുക്കി രൂപത്തെ പരസ്യമായി പ്രദേശിപ്പിച്ചപ്പോൾ ഇവരാരും ഒരക്ഷരം ഉരിയാടാൻ ധൈര്യം കാണിച്ചിട്ടില്ല. 

Write a comment
News Category